ഫേസ് ആപ്പ് ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് കാസ്പർസ്കൈ

ഫേസ് ആപ്പ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏജിങ് ആപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കാസ്പർസ്കൈ. ചെറുപ്പക്കാരെ പ്രായംചെന്ന രൂപത്തിലേക്ക് മാറ്റിക്കാണിക്കുന്ന ഇമേജ് എഡിറ്റർ ആണ് ഫേസ് ആപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത്തരം ആപ്പുകളുടെ ഉപയോഗത്തിൽ വലിയ കരുതൽ വേണമെന്നാണ് ഇന്റർനെറ്റ് സുരക്ഷാ രംഗത്തെ വമ്പനായ റഷ്യൻ കമ്പനി കാസ്പർസ്കൈ ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്ലേ സ്റ്റോറിലെ ഫേസ് ആപ്പ് സുരക്ഷിതമാണ്. എന്നാൽ  അതിന്റെ വ്യാജരൂപങ്ങളിലൂടെ ഉപയോക്താക്കളുടെ മൊബൈലിലും ലാപ്പിലുമെല്ലാം മാൽവെയറുകൾ കടന്നുകൂടാൻ ഇടയുണ്ട്. ഫേസ് ആപ്പിന്റെ സെർട്ടിഫൈഡ് വേർഷൻ എന്ന തെറ്റിദ്ധാരണ പരത്തിയാണ് മോബി ഡാഷ് എന്ന മാൽവെയർ മൊഡ്യൂൾ പ്രചരിക്കുന്നത്. തെറ്റായ ലിങ്കുകൾ വഴിയും മറ്റും ഇത്തരം വ്യാജ ഫേസ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത നൂറുകണക്കിന് ആളുകൾക്ക് സംഗതി വിനയായതിനെത്തുടർന്നാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് പേരുടെ മൊബൈലിലും മറ്റും മാൽവെയർ കയറിക്കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിഷ്കരിച്ച ചില പതിപ്പുകളിൽ ഏഡ്‌വെയറുകളാണ് ഉള്ളത്. 

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ആപ്പുകളിലാണ് വ്യാജന്മാർ ഇത്തരം പണികൾ ഒപ്പിക്കുന്നത്. അംഗീകൃത സോഴ്‌സുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ. ഡിവൈസുകളിൽ സുരക്ഷാ ആപ്പുകൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം- കമ്പനി മുന്നറിയിപ്പ് നൽകുന്നു. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ നിർബന്ധമായും ലൈസൻസ് എഗ്രിമെന്റുകൾ വായിച്ചു നോക്കണം.  ഈയിടെ നടത്തിയ ഒരു പഠനപ്രകാരം 63 ശതമാനം ആളുകളും നിബന്ധനകൾ വായിക്കുന്നില്ല എന്ന് കണ്ടെത്തി. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നില്ല. 43 ശതമാനം ആളുകളും സ്വകാര്യതാ പെർമിഷനുകൾക്കുള്ള ടിക് മാർക്കുകൾ അതീവ ലാഘവത്തോടെയാണ് നൽകുന്നത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പള്ളിപ്പുറം നോളജ് സിറ്റിയില്‍ സ്പേസ് പാര്‍ക്കും  സ്പേസ് മ്യൂസിയവും 

ജനാധിപത്യം