Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 
in ,

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഇന്നലെ നടത്തിയ ഹർത്താലിൽ ( hartal ) അക്രമത്തിന് നേതൃത്വം നൽകിയ നൂറിലധികം പേർ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഭൂരിഭാഗം പേരെയും ജാമ്യത്തിൽ വിട്ടെങ്കിലും പോലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതൽ നശിപ്പിക്കാനും മുന്നിൽ നിന്ന പതിനഞ്ചോളം പേരെ റിമാൻഡ് ചെയ്തു.

ഹർത്താൽ അനുകൂലികൾ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ ഇന്ന് സ്ഥിതി ശാന്തമായിരുന്നു.

ഹര്‍ത്താലിനിടയാക്കിയ ഉറവിടവും ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും പ്രത്യേകം അന്വേഷിക്കുവാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. കൂടാതെ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കാര്യവും അന്വേഷണ പരിധിയില്‍ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്നലെ കടകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് താനൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരൂര്‍ പോലീസ് സ്റ്റേഷന്‍ അക്രമിച്ച കേസില്‍ 10 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തേഞ്ഞിപ്പലം, പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍, നിലമ്പൂര്‍, പാണ്ടിക്കാട്, പൊന്നാനി, വളാഞ്ചേരി, കോട്ടക്കല്‍, കല്‍പകഞ്ചേരി എന്നീ സ്റ്റേഷനുകളിലായി 110 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ തിരൂരിലും താനൂരിലും അടക്കം അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഏറെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് റിപ്പോർട്ടുണ്ട്. മുസ്ലിം ലീഗ്, സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതിനിടെ, ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന ഹര്‍ത്താലിൽ സംഭവിച്ച ആക്രമണങ്ങള്‍ സംശയാസ്പദമാണെന്ന് എസ്ഡിപിഐ അഭിപ്രായപ്പെട്ടു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ആരോപണം ശരിയല്ലെന്നും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിവരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായിട്ടുള്ളത് ഇരുപതില്‍ താഴെ ആളുകള്‍ മാത്രമാണെന്നും നേതൃത്വം വിശദീകരിച്ചു.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും ഹര്‍ത്താല്‍ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നേതൃത്വം വ്യക്തമാക്കി.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തതു പ്രകാരം ഇന്നലെ നടന്ന ഹര്‍ത്താലില്‍ 15-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ് അക്രമം അഴിച്ചുവിട്ടത്.

കടകളും കെഎസ്ആര്‍ടിസി ബസുകളും അടിച്ചു തകര്‍ത്തതിന് പുറമെ പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമാസക്തമായ ഹർത്താലിനെതിരെ കടുത്ത ജനരോക്ഷമുണ്ടായി.

വാട്ട്സ് ആപ്പ് ഹര്‍ത്താല്‍ കാരണം നാടും നഗരവും സ്തംഭിച്ചതു കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അദ്‌ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം മുതൽ ‘സോഷ്യല്‍ മീഡിയാ ഹര്‍ത്താല്‍ പോരാളി’കൾ പോലീസിന്റെ പിടിയിലാകാൻ തുടങ്ങി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ മരണം: വിമർശനവുമായി ചെന്നിത്തല; യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

CBSE schools , CBSE, principal, teachers, 60 years old, service, order, appointment, cbse regional officer, advertisement, newspapers, Kollam trinity school, cbse schools, age bar

അറുപത് വയസു കഴിഞ്ഞവർ സർവീസിൽ തുടരേണ്ടെന്ന് സിബിഎസ്ഇ