Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 
in ,

വ്യാജ ഹര്‍ത്താല്‍ യാഥാര്‍ഥ്യമാക്കി; പലയിടത്തും സംഘർഷം

എറണാകുളം: കത്വ-ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താല്‍ ( hartal )  ചിലര്‍ യാഥാര്‍ഥ്യമാക്കിയപ്പോൾ ജനം വലഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചതിന് പുറമെ വാഹനങ്ങൾ തടഞ്ഞു.

ദേശീയപാത അടക്കമുള്ള റോഡുകളിൽ സംഘം ചേർന്ന ഹർത്താൽ അനുകൂലികൾ ഗതാഗതം തടസപ്പെടുത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് പ്രതിഷേധക്കാർ വാഹനഗതാഗതം മുടക്കിയത്. അതേസമയം കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി.

ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു.

മലപ്പുറം തിരൂരിൽ ഹര്‍ത്താലനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശിയതിന് പുറമെ കണ്ണീർ വാതകം പ്രയോഗിച്ചു. തിരൂർ പോലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്.

വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ ഇടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.

കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശി.

15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒരുവിഭാഗം പ്രതിഷേധക്കാർ തള്ളിക്കയറി.

കോഴിക്കോട്ടും പ്രതിഷേധക്കാർ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞതിന് പുറമെ ഒരു വിഭാഗം വ്യാപാരികള്‍ ഇടപെട്ട് കടകള്‍ അടപ്പിച്ചു.

വയനാട് കല്‍പ്പറ്റയില്‍ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞു.

പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും ഹർത്താലാണ്. വർഷങ്ങളായി ഹർത്താലുകളെ പടിക്കു പുറത്താക്കിയ കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട്ടും ഹർത്താൽ ആചരിക്കുകയാണ്.

പ്രധാനമായും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴിയാണ് ഹര്‍ത്താല്‍ ആഹ്വാനം നടന്നത്. നിര്‍ബന്ധിച്ച് ആരെയും കട അടപ്പിക്കില്ലെന്നും എല്ലാവരും സ്വയം ഹര്‍ത്താല്‍ ആചരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരായ പ്രതിഷേധമായിട്ടാണ് പലയിടത്തും പ്രതിഷേധക്കാർ തെരുവിറങ്ങിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,

പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 

ഹർത്താലുമായി ബന്ധമില്ലെന്ന്​ മുസ്ലിം ലീഗ്; തെമ്മാടിത്തരം കാട്ടരുതെന്ന് നടി പാര്‍വതി