ജോലിയുടെ പേരിൽ ഉദ്യോഗാർത്ഥികളെ വിഡ്‌ഢികളാക്കി വ്യാജ സന്ദേശം

fake WhatsApp message , interview, job, youth, gulf, petroleum company, 

കോഴിക്കോട്: ഗള്‍ഫിലെ പ്രമുഖ പെട്രോളിയം കമ്പനിയിലേക്കുള്ള ഇന്‍റര്‍വ്യൂ സന്ദേശം വാട്ട്സ് ആപ്പില്‍ ( fake WhatsApp message ) പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കടവ് റിസോര്‍ട്ടിൽ എത്തിയ നൂറുകണക്കിന് യുവാക്കൾ വെട്ടിലായി.

‘അഡ്നോക്ക്’ എന്ന പ്രശസ്ത കമ്പനിയിലേക്കുള്ള ജോലി അഭിമുഖ നോട്ടീസ് ആണ് ഏതാനും ആഴ്ചകളായി വാട്ട്സ് ആപ്പില്‍ പ്രചരിച്ചത്. ഇത് കണ്ട് നിരവധി യുവാക്കൾ കോഴിക്കോടെത്തി.

എന്നാല്‍ ഇന്‍റര്‍വ്യൂവിനെക്കുറിച്ച്‌ യാതൊരു അറിവും ഇല്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ മറുപടി പറഞ്ഞതോടെയാണ് ദൂര സ്ഥലങ്ങളിൽ നിന്ന് വന്നെത്തിയവർക്ക് അമളി പറ്റിയെന്ന് മനസിലായത്.

റിസോര്‍ട്ട് അധികൃതരുടെ മറുപടി കേട്ട് വാട്ട്സ് ആപ്പില്‍ പ്രചരിച്ച നോട്ടീസിലുള്ള നമ്പറില്‍ ഉദ്യോഗാർത്ഥികള്‍ വിളിച്ചപ്പോൾ കൊല്ലത്തെ ഒരു ട്രാവല്‍സ് അധികൃതരാണ് ഫോണെടുത്തത്.

നോട്ടീസില്‍ പറഞ്ഞ ഇന്‍റര്‍വ്യൂ പൂര്‍ത്തിയായതാണെന്നും 400 പേരെ സെലക്‌ട് ചെയ്തെന്നും ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു. തീയതിയില്‍ മാറ്റം വരുത്തി ആരോ വ്യാജ നോട്ടീസ് പ്രചരിച്ചെന്നാണ് സൂചന.

ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. സന്ദേശത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ ഇതിനോടകം പലപ്പോഴും പലർക്കും പുലിവാലായിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Bharathiraja , Tamil film director , case, Lord Ganesha , imported God,police ,registered case, court, riot, 

ഹിന്ദു ദൈവത്തെ കുറിച്ച് വിവാദ പരാമര്‍ശം; ഭാരതിരാജക്കെതിരെ കേസെടുത്തു

NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് എൻഒസി നിർബന്ധം: റവന്യൂമന്ത്രി