Falcon Heavy, launched,World's most powerful rocket, SpaceX, successfully, Tuesday, Florida's Space Coast, boosters, rocket, engines, space, Mars, Moon, cherry red ,Tesla Roadster, Elon Musk
in , ,

ലോകത്തിലെ ഭീമൻ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണം പ്രാവർത്തികമാക്കിക്കൊണ്ട് ഫാല്‍ക്കണ്‍ ഹെവി ( Falcon Heavy ) വിജയകരമായി പരീക്ഷിച്ചു. ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30-ന് റോക്കറ്റ് കുതിച്ചുയർന്നത്.

ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ചരിത്ര വിക്ഷേപണം നടന്നു. ഇതോടെ 2004-ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു.

63500 കിലോഗ്രാം ഭാരം ഭൂമിക്ക് പുറത്തെത്തിക്കാൻ ശേഷിയുളള ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനായി 2500 ടണ്‍ ഊര്‍ജ്ജമാണ് വിനിയോഗിച്ചത്.

കാലിഫോര്‍ണിയ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭമായ സ്പേസ് എക്സിന്റെ സിഇഒ എലന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വമ്പൻ റോക്കറ്റിനായി പ്രവർത്തിച്ചത്.

ഫാല്‍ക്കണിന്റെ വിജയത്തോടെ ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും കൂടുതല്‍ മനുഷ്യരെ അയയ്ക്കാനും, പരീക്ഷണങ്ങള്‍ ശക്തമാക്കാനുമുള്ള അനന്ത സാധ്യതകൾക്ക് ചിറക് മുളച്ചു.

ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്ന് സ്പേസ് എക്സ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷം അവ ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നതാണ് ഫാല്‍ക്കന്‍ റോക്കറ്റുകളുടെ പ്രത്യേകത. ഇവയുടെ പുനഃരുപയോഗ സാധ്യത ബഹിരാകാശശാസ്ത്രത്തിന് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.

 Falcon Heavy, launched,World's most powerful rocket, SpaceX, successfully, Tuesday, Florida's Space Coast, boosters, rocket, engines, space, Mars, Moon, cherry red ,Tesla Roadster, Elon Musk

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,

ഗർഭധാരണം അതിവേഗം തിരിച്ചറിയാൻ മി.മം ആപ്ലിക്കേഷൻ

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: കോടതി