Farook College , holi gala, violence, case, teachers, student, strike, injured, clash, car, staff, hurt, principal, 
in ,

ഫറൂഖ് കോളേജിലെ അക്രമം: അധ്യാപകര്‍ക്കും വിദ്യാർത്ഥിക്കുമെതിരെ കേസെടുത്തു

കോഴിക്കോട്: ഫറൂഖ് കോളേജിൽ ( Farook College ) വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ലാബ് അസിസ്റ്റന്‍റിനെ കാര്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. ഹോളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച കാമ്പസില്‍ ആഘോഷ പരിപാടികൾ നടന്നിരുന്നു.

തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ കാറിടിച്ചാണ് ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയ്ക്ക് പരിക്കേറ്റത്.

അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ സംഭവം അന്വേഷിക്കാന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. കെ.എം. നസീറിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

എന്നാല്‍ അന്വേഷണ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് ചെറുവണ്ണൂര്‍ സി.ഐ ഇടപെട്ട് വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. അന്വേഷണ കമീഷനില്‍ രക്ഷിതാക്കളുടെ പ്രതിനിധിയെ തിങ്കളാഴ്ച നടക്കുന്ന പി.ടി.എ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും.

വിദ്യാര്‍ത്ഥികളെ മര്‍ദിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുക, കോളജിലെ അച്ചടക്ക സമിതി പിരിച്ചുവിടുക, ഏഴ് വിദ്യാര്‍ത്ഥികളുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുക, തുടര്‍ നടപടികള്‍ ഒഴിവാക്കുക, അന്വേഷണ കമ്മീഷനില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വച്ചത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച്‌ 21-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വ്യക്തമാക്കിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നതിന് സ്റ്റേ; ആരോപണവുമായി പരാതിക്കാരൻ

മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും മദ്യ വിരുദ്ധ സമിതിയും രംഗത്ത്