father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,
in

പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ

കിടപ്പു മുറിയിയിലിരുന്ന് തന്റെ ക്രിമിനോളജി ക്ലാസ്സിലേക്കുള്ള നോട്ടുകൾ തയ്യാറാക്കുകയായിരുന്നു ഇരുപതുകാരിയായ സാമന്ത ഹോംസ് ( Samantha Holmes ). അന്നേരമാണ് അവളുടെ അച്ഛൻ അവൾക്കരികിലേക്കു വരുന്നതും അവളോട് ഇങ്ങനെ ആവശ്യപ്പെടുന്നതും .

” മോൾ കണ്ണടച്ചു പിടിച്ച് ഈ ബാഗിനുള്ളിൽ എന്താണെന്നു നോക്കൂ.” പാറ്റ് ഹോംസ് മകളോട് പറഞ്ഞു.

അവൾ അതേപടി ചെയ്തു. മൃദുവായ ഏതോ ഒരു വസ്തുവിൽ അന്നേരം അവളുടെ കൈകൾ സ്പർശിച്ചു. ഒരു നിമിഷം അവളൊന്ന് ഞെട്ടിയോ? അതെന്താണെന്ന് അറിയുവാനുള്ള കൗതുകം അവളിൽ ശക്തമായോ?

അത് പുറത്തേക്കെടുത്തു നോക്കിയതും ആ യുവതി ആശ്ചര്യഭരിതയായി ഒരു നിമിഷം തരിച്ചിരുന്നു പോയി.

പതിനെട്ടു വർഷം മുൻപ് രണ്ടു വയസ്സുള്ളപ്പോൾ അവൾ പിതാവിന് സമ്മാനിച്ച അതേ പാവക്കുട്ടി ! ഒരിക്കലും കളഞ്ഞു പോകരുതെന്നും തന്നെ മിസ്സ്‌ ചെയ്യുന്നു എന്ന് തോന്നുമ്പോഴെല്ലാം ഒപ്പമുള്ള ആ പാവക്കുഞ്ഞിനെ ചേർത്ത് പിടിച്ചാൽ മതിയെന്നും പറഞ്ഞു കൊണ്ട് അവൾ അച്ഛന് സമ്മാനിച്ച അതേ പാവക്കുട്ടി!

“ഇതിപ്പോഴും അങ്ങയുടെ കയ്യിലുണ്ടെന്നോ!!” അവിശ്വസനീയതയോടെ അവൾ അച്ഛന് നേരെ മുഖമുയർത്തി.

ഇതൊരു കഥയാണെന്ന് തോന്നിയെങ്കിൽ നിങ്ങൾക്ക് തെറ്റി. സാമന്തയും പാറ്റ് ഹോംസുമൊന്നും കേട്ട് മറന്ന ഏതോ കഥയിലെ കഥാപാത്രങ്ങളല്ലേയല്ല.

നമ്മുടെ ലോകത്ത്, ഇക്കാലത്ത് തന്നെ ജീവിച്ചിരിക്കുന്ന മനുഷ്യരാണ്. സ്നേഹം കൊണ്ട് പരസ്പര ബന്ധിതരായ മനുഷ്യാത്മാക്കൾ. വളരെ വ്യത്യസ്തമായ ഒരു പിതൃ-പുത്രീ ബന്ധത്തിന്റെ ജീവിക്കുന്ന ഉത്തമ മാതൃകകളാണിവർ.

സമാന്തയുടെയും അവളുടെ പ്രിയപ്പെട്ട പിതാവിന്റെയും കഥ ലോകമറിയുന്നത് സോഷ്യൽ മീഡിയയിലൂടെ. നമുക്ക് അതിലേക്കു തന്നെ വരാം.

” അതെ; ഞാനിത് സൂക്ഷിച്ചു”-അദ്ദേഹം മറുപടി പറഞ്ഞു.

doll-samantha-holmes-pat-holmes-father-daughter-blivenews.com അതിരറ്റ ആനന്ദം കൊണ്ട് വീർപ്പു മുട്ടിയ ആ യുവതി സംഭവത്തെക്കുറിച്ച് ഇപ്രകാരം എഴുതി:- ” എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛന് ഒരു ബെലൂഗയെ ഞാൻ സമ്മാനിച്ചത്. ഓഫീസ് ബാഗിൽ അതെപ്പോഴും കരുതിവെക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നെ കാണണമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹം ആ പാവക്കുട്ടിയെ നോക്കട്ടെ. അത് തന്നെ അദ്ദേഹം ചെയ്തു; നീണ്ട പതിനെട്ടു വർഷങ്ങൾ…” റെഡ്‌ഡിറ്റിൽ അവൾ കുറിച്ചു.

” ഇക്കാലമത്രയും അതെന്നോടൊപ്പമുണ്ടായി. ഓഫീസിലേക്കുള്ള യാത്രയിൽ മാത്രമല്ല. ബിസിനസ്സ് ആവശ്യങ്ങൾക്കായി വിദേശങ്ങളിൽ യാത്ര ചെയ്തപ്പോഴും അവളെ ഞാൻ ഒപ്പം കൂടെ കൂട്ടി. ഒരു നിമിഷം പോലും അവൾ എന്റെ അടുത്തില്ലാതിരുന്നിട്ടില്ല.”- വാഷിംഗ്ടൺ പോസ്റ്റിനു അനുവദിച്ച ഒരു അഭിമുഖത്തിൽ അമ്പത്താറുകാരനായ ഹോംസ് പറഞ്ഞു.

തന്റെ പ്രിയങ്കരനായ പിതാവിന് ഭംഗിയുള്ള ഒരു ബെലൂഗ സമ്മാനമായി നൽകാൻ എന്തായിരുന്നു കാരണം?

അതൊന്നും സാമന്തയുടെ ഓർമയിൽ ഇല്ല. ശരിക്കും അതിനൊരു കടലാമയുടെ രൂപമായിരുന്നു എന്നത് പോലും അവൾ തിരിച്ചറിയുന്നത് അവളുടെ റെഡിറ്റ് പോസ്റ്റിനടിയിൽ വന്നിരിക്കുന്ന കമന്റുകളിൽ നിന്നാണ്. രണ്ടു വയസ്സുള്ളപ്പോൾ അവൾ കരുതിയത് അതൊരു ബെലൂഗ വെയ്ൽ ആണെന്നായിരുന്നു.

സാധാരണ നിലയിൽ താൻ പാവക്കുഞ്ഞിനെ പുറത്തെടുക്കാറേയില്ലെന്നാണ് പാറ്റ് പറയുന്നത്.
പക്ഷേ, ബാഗിനുള്ളിൽ അതെപ്പോഴുമുണ്ടെന്ന് ഉറപ്പു വരുത്തും. അതിന്റെ സാന്നിധ്യം അദ്ദേഹത്തിന് വലിയ ആശ്വാസം നൽകിയിരുന്നു.

doll-samantha-holmes-pat holmes-father-daughter-blivenews.com22-കാരനായ മകൻ ജാക്കിനെയോ 20-കാരി മകൾ സാമന്തയെയോ ഇക്കാലമത്രയും മിസ് ചെയ്യാതിരിക്കാൻ കാരണം പാവക്കുഞ്ഞുങ്ങൾ തന്നെയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

 

” എപ്പോഴും കൂടെ കരുതണം എന്നാണ് അവൾ അന്നെന്നോട് ആവശ്യപ്പെട്ടത്. ഇന്നേ വരെ ഞാനാ വാക്ക് പാലിച്ചു. ഇരുപതു വർഷമായി അതെന്റെ ഒപ്പമുണ്ട് ”

ഭാര്യ ലിസയോട് ഈ പാവക്കുട്ടിയെപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് പാറ്റ് പറയുന്നു.

“പക്ഷേ അവളത് മനസ്സിലാക്കിയിരിക്കണം” അദ്ദേഹം പറയുന്നു.

ഇത്തരം സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങളൊന്നും തന്റെ കുട്ടിക്കാലത്ത് തനിക്കു സമ്മാനമായി ആരെങ്കിലും തന്നതായി പാറ്റിന്റെ ഓർമയിലില്ല.

“വീട്ടിൽ അന്ന് ഞങ്ങൾ അഞ്ചു പേരുണ്ട്,കുട്ടികളായി…ഫുട്‍ബോളോ ബേസ് ബോളിന്റെ കയ്യുറകളോ ഒക്കെയാണ് അന്നത്തെ സമ്മാനങ്ങൾ. അഞ്ചുപേരും കൂടി കടിപിടി കൂടുന്നതിനാൽ അതൊന്നും അധിക കാലം നിൽക്കാറുമില്ല ”

പതിനെട്ടു വർശം മുൻപുള്ള ആ സമ്മാനത്തെപ്പറ്റി അവളെ ഓർമപ്പെടുത്താൻ ഉണ്ടായ കാരണം?

” അത് വേറൊന്നും കൊണ്ടല്ല. പന്ത്രണ്ടു വർഷക്കാലമായി ഞാൻ ഉപയോഗിക്കുന്ന ബാഗ് പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. പുതിയതൊന്ന് വാങ്ങുവാനുള്ള ആലോചനയിലാണ്. അപ്പോഴാണ് പൊന്നു പോലെ കൊണ്ട് നടക്കുന്ന വിലപ്പെട്ട ആ സമ്മാനത്തെപ്പറ്റി അവളോട് പറഞ്ഞാലോ എന്ന് ചിന്തിക്കുന്നത്.”

” അദ്ദേഹമെന്നും ഇങ്ങിനെയായിരുന്നു.” അച്ഛന്റെ സ്നേഹത്തെ, ജീവിത രീതിയെ, ഇഷ്ടപ്പെട്ടതൊക്കെ ഏറെക്കാലം കൊണ്ട് ഒരു വികാരമായി കൂടെ കൊണ്ടുപോകുന്ന വ്യക്തിത്വത്തെ സാമന്ത ഓർത്തെടുത്തു.

” എന്നാൽ പതിനെട്ടു വർഷങ്ങൾ വലിയൊരു കാലയളവാണ്” അവൾ വിസ്മയം മറച്ചു പിടിക്കുന്നില്ല.

” ഞാൻ എന്റെ കുടുംബത്തെ അഗാധമായി സ്നേഹിക്കുന്നു. മുപ്പതു ദിവസങ്ങളാണ് ഒരു മാസത്തിലുള്ളതെങ്കിൽ അതിൽ ഇരുപത്തെട്ടിലും ഞങ്ങൾ ഒന്നിച്ചിരുന്നാണ് ഡിന്നർ കഴിക്കുക. ”

ഇപ്പോഴും എല്ലാ ഞായറാഴ്ചകളിലും സഹോദരങ്ങളോടും അവരുടെ മക്കളോടുമൊപ്പം കുടുംബവീട്ടിൽ പോയി അമ്മയ്ക്കൊപ്പം അത്താഴം കഴിക്കുന്നതിനെപ്പറ്റി പാറ്റ് സ്നേഹത്തോടെ വിവരിക്കുന്നു.

” ജീവിതത്തിൽ നിങ്ങൾക്ക് നല്ല നാളുകളും ചീത്ത നാളുകളും ഉണ്ടാകും. എന്നാൽ കുടുംബം ഒപ്പമില്ലെങ്കിൽ നിങ്ങളുടെ ജീവിതം ഒന്നുമല്ല. തീർത്തും അർത്ഥരഹിതമാണ് ”

” ഈ കളിപ്പാട്ടം എന്നെന്നും എന്റെയൊപ്പമുണ്ടാകും”- ഒരു പുഞ്ചിരിയോടെ പാറ്റ് പറഞ്ഞു. അതുകേട്ട് സാമന്ത പുഞ്ചിരിക്കുന്നു. അച്ഛനോടവൾ ഒന്നുകൂടെ ചേർന്നു നിൽക്കുന്നു. ഈ അച്ഛന്റെയും മകളുടെയും സ്നേഹബന്ധം എക്കാലവും നിലനിൽക്കട്ടെ. അതിന് സാക്ഷിയായി ഈ പാവയും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Google , Search, google search, Movie, Showtimes,India, US , Feature ,  technology giant ,Tuesday ,announced, new feature ,help ,plan, movies ,,mobile, Web interface , Google Search app , Android ,Hindi , English, mobile search , iOS,

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഗൂഗിൾ

Honda Showroom , Malappuram , vehicles, fire, Perinthalmanna , Malappuram ,

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ വൻ തീപിടിത്തം: 18 വാഹനങ്ങള്‍ പൂര്‍ണ്ണമായി നശിച്ചു