Father's Day, Bollywood,shared, pics ,childhood,  Kajol, Ranbir, Sonam, comments
in , ,

സ്നേഹം തുളുമ്പും വാക്കുകളാൽ ഫാദേഴ്‌സ് ഡേ ആഘോഷമാക്കി ബോളിവുഡ്

“കൈപിടിച്ചു വഴി നടത്തിയതിന്… ഇപ്പോഴും മാർഗ ദീപമായി നിലയുറപ്പിക്കുന്നതിന് … നിറഞ്ഞ സ്നേഹത്തിന്, പിന്തുണയ്ക്ക്… ഹാപ്പി ഫാദേഴ്‌സ് ഡേ ( Father’s Day ) …സ്നേഹം പപ്പാ ”

ഫാദേഴ്‌സ് ഡേയിൽ അഭിഷേക് ബച്ചൻ ട്വിറ്ററിൽ പങ്കു വച്ച വാക്കുകളാണിവ.

സ്നേഹം തുളുമ്പുന്ന വാക്കുകൾക്കൊപ്പം കൊച്ചു കുഞ്ഞായ അഭിഷേകിനെ കൈപിടിച്ച് നടത്തുന്ന സീനിയർ ബച്ചന്റെ ഫോട്ടോയും താരം ആരാധകർക്കായി പങ്കു വച്ചിട്ടുണ്ട്.

Father's Day, Bollywood,shared, pics ,childhood,  Kajol, Ranbir, Sonam, comments

അഭിഷേക് മാത്രമല്ല, രൺബീർ, സോനം കപൂർ, ദീപിക പദുക്കോൺ, ഇഷ ഡിയോൾ, ബോബി ഡിയോൾ, കരൺ ജോഹർ, അനുഷ്ക ശർമ്മ, സഞ്ജയ് ദത്ത്, ഋഷി കപൂർ തുടങ്ങി ബോളിവുഡിലെ ഒട്ടു മിക്ക താരങ്ങളും ഓർമ്മകൾ പങ്കു വച്ചും കുഞ്ഞു നാളിലെ ഫോട്ടോകൾ ഷെയർ ചെയ്തും ഫാദേഴ്‌സ് ഡേ മനോഹരമാക്കി.

തന്റെ ഇരട്ട കുട്ടികൾക്കും ഭാര്യ മാന്യതക്കുമൊപ്പമുള്ള സുന്ദരമായ ഒരു ചിത്രം ഷെയർ ചെയ്ത സൂപ്പർ സ്റ്റാർ സഞ്ജയ് ദത്ത് എല്ലാ അച്ഛന്മാർക്കും ആഹ്ളാദകരമായ ഒരു ദിനം ആശംസിച്ചു.

fathers-day-bollywood-shared-pics-childhood-Sanjay-blivenews.com

ചില താരങ്ങൾ ഗൃഹാതുരതയോടെ, സുന്ദരമായ ഗതകാല ഓർമ്മകൾ പങ്കുവയ്ക്കാനാണ് ആഗ്രഹിച്ചതെങ്കിൽ അനുഷ്ക ശർമ്മ ഈയിടെ നടന്ന തന്റെ എൻഗേജ്മെന്റെ ദിനത്തിലെ അതിമനോഹരമായ ഒരു ചിത്രമാണ് ഷെയർ ചെയ്തത്. പിതാവ് കേണൽ അജയ് കുമാർ ശർമ്മ മകളെ പുണർന്ന് മുത്തം നൽകുന്ന ഒരു മില്യൺ ഡോളർ ചിത്രം.

2004 ൽ അർബുദരോഗ ബാധിതനായി തന്നെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട പിതാവ് യാഷ് ജോഹറിനുള്ള നൊമ്പരപ്പെടുത്തുന്ന പ്രണാമമായി കരൺ ജോഹറിന്റെ വാക്കുകൾ: “നന്മയുടെ കരുത്ത് എത്രത്തോളമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു…വിജയത്തിന്റെ മൂല്യം, തോൽവിയുടെ പോലും ഗുണവശങ്ങൾ… നിത്യവും കാണുന്നില്ലെന്നേയുള്ളൂ, ഞാനെന്നും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്…എന്റെ പ്രഭാത പ്രാർത്ഥനയാണ് അദ്ദേഹം…”

dfd

പിതാവ് ധർമ്മേന്ദ്രക്കൊപ്പമുള്ള പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങളാണ് ഇഷ ഡിയോൾ ട്വിറ്ററിലൂടെ തന്റെ ആരാധകർക്കായി പങ്കു വെച്ചത്. മേലേക്കുയർത്തിപ്പിടിച്ച ധർമ്മേന്ദ്രയുടെ കരങ്ങളിലിരുന്ന് പാൽപ്പല്ലു കാട്ടി പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം വിവാഹ നാളിൽ നെറ്റിയിൽ അദ്ദേഹത്തിന്റെ സ്നേഹചുംബനം ഏറ്റുവാങ്ങുന്ന ഫോട്ടോയുമുണ്ട്.

fathers-day-bollywood-shared-pics-blivenews.com

ഒപ്പം “അന്നും ഇന്നും എന്നെന്നും ” എന്ന ക്യാപ്ഷ്യനോടൊപ്പമുള്ള വാക്കുകൾ “എന്റെ അച്ഛൻ, എന്റെ ഹീറോ” എന്നാണ്.

പിതാവ് ധർമ്മേന്ദ്രയ്ക്കും ജ്യേഷ്ഠൻ സണ്ണിക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് ബോബി ഡിയോൾ തന്റെ ഫാദേഴ്‌സ് ഡേയുടെ സന്തോഷം പങ്കു വച്ചത്.

fathers-day-bollywood-shared-pics-childhood-dharmendra-blivenews.com

പട്ടാളക്കാരനായ തന്റെ പിതാവ് ദുർഗാനന്ദ് സിന്റയെപ്പറ്റി പറയുമ്പോൾ പ്രീതി സിന്റ വാചാലയാവുന്നു.

“മറ്റൊരാളിന്റെ ഹൃദയത്തിൽ ഇടം നേടിയാൽ നാം അനശ്വരരായി. സ്വന്തം വ്യക്തിത്വത്തെ ബഹുമാനിക്കാൻ, ശരിയായ കാര്യങ്ങൾക്കായി പൊരുതാൻ എന്നെ പ്രാപ്തയാക്കിയതിന് നന്ദി. കരുത്തും സ്വാതന്ത്ര്യ ബോധവുമുള്ള ആളാക്കി മാറ്റിയതിന്, ധാർമ്മികതയുടെയും കാരുണ്യത്തിന്റെയും മൂല്യം മനസ്സിലേറ്റിയതിന് നന്ദി…” എന്ന് തുടങ്ങി വാക്കുകൾ നിറച്ചും സ്നേഹവും ആദരവും വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്.

” എന്റെ ജീവിതത്തിലെ സുപ്രധാന മനുഷ്യന് ” എന്ന് തുളുമ്പുന്ന സോനം കപൂറിന്റെ വരികൾ അവസാനിക്കുന്നത് പിതാവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ പറ്റിയ വാക്കുകൾ ഇല്ലാത്തതിന്റെ നിരാശ പങ്കു വെച്ചുകൊണ്ടാണ്.

fgf

കുഞ്ഞായ സോനത്തെ താലോലിക്കുന്ന അനിൽ കപൂറിന്റെ മനോഹരമായ ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്.

” പറക്കാൻ തന്ന ചിറകുകൾക്കപ്പുറം മറ്റെന്താണ് എനിക്ക് വേണ്ടത് ” എന്ന ഹൃദയസ്പൃക്കായ ഒറ്റവരിയാണ് ശ്രദ്ധ കപൂർ പിതാവ് ശക്തി കപൂറിനുള്ള ആദരവായി ഫാദേഴ്‌സ് ഡേയിൽ കുറിച്ചത്.

” കുഴപ്പം പിടിച്ച ഒരു കൗമാരകാലത്ത് ” എന്നാണ് പിതാവ് ഋഷി കപൂറിന്റെ ഒപ്പമുള്ള ഫോട്ടോക്ക് രൺബീർ കപൂർ നൽകിയ ക്യാപ്‌ഷൻ.

fathers-day-bollywood-shared-pics-childhood-rishi-kapoor-blivenews.com

കജോൾ ഉൾപ്പെടെ വേറെയും ഒരു പിടി താരങ്ങൾ ഇത്തരത്തിൽ ഫാദേഴ്‌സ് ഡേ ഓർമ്മകൾ അയവിറക്കിയും സ്നേഹം പങ്കു വച്ചും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം

Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ