Federer , Roger Federer , oldest No 1,rank, tennis,  top of the world, 20-time Grand Slam title winner,reached ,semi-final, Federer ,surpasses ,Andre Agassi, Robin Hasse, Rafael Nadl, Swiss star, 
in , ,

പ്രായം തടസ്സമായില്ല; വീണ്ടും ഒന്നാം റാങ്ക് നേടിയ ഫെഡറര്‍ക്ക് ചരിത്ര വിജയം

റോട്ടര്‍ഡാം: നേട്ടങ്ങൾ സ്വന്തമാക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ( Federer ) വീണ്ടും ലോക ടെന്നീസിന്റെ നെറുകയിലെത്തി. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും പുരുഷ സിംഗിള്‍സ് ഒന്നാം റാങ്കില്‍ തിരിച്ചെത്തിയ ഫെഡറര്‍ തന്റെ 36-ാം വയസ്സില്‍ ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ചരിത്രത്തിൽ ഇടംനേടി.

ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ഈ സ്വിസ് താരം കരസ്ഥമാക്കിയത്. റോട്ടര്‍ഡാം ഓപ്പണിലെ ക്വാര്‍ട്ടര്‍ വിജയത്തോടെയാണ് ഫെഡറര്‍ പുരുഷ സിംഗിള്‍സ് ഒന്നാം റാങ്ക് നേടിയത്.

ഫെഡററിന്റെ പ്രധാന എതിരാളിയായ റാഫേല്‍ നഡാലിനെ ( Nadal ) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫെഡറർ ഈ അസൂയാവഹമായ നേട്ടം കൈപ്പിടിയിലൊതുക്കിയത്. മരിയന്‍ സിലിച്ച് മൂന്നാം റാങ്ക് നേടി.

ആന്ദ്രെ അഗാസിയുടെ റെക്കോഡാണ് ഫെഡറർ ഇപ്പോൾ മറികടന്നത്. 2003-ല്‍ 33 വയസ്സുള്ളപ്പോള്‍ അഗാസി ഒന്നാം റാങ്ക് നേടിയിരുന്നു.

ലോക ടെന്നീസ് ടൂർണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ റോബിന്‍ ഹാസയെ പരാജയപ്പെടുത്തിയതിലൂടെയാണ് ഫെഡറർ ഒന്നാം റാങ്ക് നേടിയത്. റോബിന്‍ ഹാസയെ മൂന്നു സെറ്റില്‍ കീഴടക്കിയാണ് ഫെഡറര്‍ സെമിഫൈനലിലെത്തിയത്.

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശേഷം ഫെഡറർ ഗംഭീര തിരിച്ചുവരവ് നടത്തി. സ്കോര്‍: 4-6,6-1,6-1.

2016-ല്‍ കാല്‍മുട്ടിന് പരിക്കേറ്റതിനാൽ ഫെഡറര്‍ക്ക് സീസണിന്റെ പാതിയും നഷ്ടപ്പെട്ടിരുന്നു. ഒരു തിരിച്ചു വരവ് അസാധ്യമെന്ന് ആരാധകർ പോലും ചിന്തിച്ചെങ്കിലും താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.

2012 നവംബറിന് ശേഷം ആദ്യമായാണ് ഫെഡറര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 14 വര്‍ഷം മുൻപ് താൻ ആദ്യമായി ഒന്നാം റാങ്ക് നേടിയതിനേക്കാള്‍ പ്രത്യേകത ഈ നേട്ടത്തിനുണ്ടെന്ന് ഫെഡറര്‍ പ്രതികരിച്ചു.

വളരെയേറെ കഠിനാധ്വാനം ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും പരിക്കിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് താൻ വീണ്ടും ഒന്നാം റാങ്ക് സ്വന്തമാക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

ഈ നേട്ടം തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ നേട്ടമായി കരുതുന്നതായും ഇതുവരെ 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ അഭിപ്രായപ്പെട്ടു.

Roger Federer , oldest No 1,rank, tennis,  top of the world, 20-time Grand Slam title winner,reached ,semi-final, Federer ,surpasses ,Andre Agassi, Robin Hasse, Rafael Nadl, Swiss star, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ ക്ഷേമ പദ്ധതികള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം