കൊച്ചി മെട്രോയിൽ ഫീഡിങ് റൂം 

ആലുവ: കൊച്ചി  മെട്രോ റെയിൽ സ്റ്റേഷനിൽ ഫീഡിങ് റൂം സ്ഥാപിച്ചു. കൊച്ചി മെട്രോയുടെ തിരക്ക് നിറഞ്ഞ ആലുവ സ്റ്റേഷനിലാണ്  സ്ത്രീ യാത്രക്കാർക്കായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാലടി നീളവും നാലടി വീതിയുമുള്ള മുറിയിൽ ഇരിക്കാനായി ബെഞ്ചും ഫാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. സ്വകാര്യത ഉറപ്പാക്കാനായി പ്രൈവസി ലോക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിൽ അപകട ‘ അലർട് ‘ നൽകി അധികൃതരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഈ  ലാക്ടേഷൻ പോഡിന്റെ സവിശേഷതയാണ്.

മെട്രോ റെയിൽ ഒരു സ്ത്രീ സൗഹൃദ സ്ഥാപനമാണെന്ന് കെ എം ആർ എൽ എം ഡി എ പി എം മുഹമ്മദ്  ഹനീഷ്  പറഞ്ഞു. എഴുന്നൂറോളം സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ മെട്രോ സ്റ്റേഷനുകളിൽ ആദ്യമായാണ് മുലയൂട്ടുന്ന അമ്മമാർക്കായി ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിയായ മുലയൂട്ടൽ രീതികളെപ്പറ്റിയുള്ള നിർദേശങ്ങളും പോഡിനുള്ളിൽ പതിച്ചിട്ടുണ്ട്.

താമസിയാതെ എം ജി റോഡ്, ലിസി, ഇടപ്പള്ളി സ്റ്റേഷനുകളിലും ഇതേ സൗകര്യം ഒരുക്കുമെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഒന്നര ലക്ഷം രൂപ ചിലവിൽ ഐ ലവ് നയൻ മൻത് സ്  എന്ന സ്റ്റാർട്ട് ആപ്പാണ് പോഡ് രൂപ കല്പന ചെയ്തത്.  ഇടപ്പള്ളിയിലെ CIMAR ആശുപത്രിയാണ് ഇതിനുള്ള  ധനസഹായം നൽകിയത്.

തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ലാക്ടേഷൻ പോഡ് സജ്ജീകരിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ്  ഐ ലവ് നയൻ മൻത് സ്.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മൂന്ന് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 25.39 കോടി രൂപ

ഉത്തരവാദിത്ത ടൂറിസം കേരളത്തെ ആഗോള സുസ്ഥിര വികസന ലക്ഷ്യത്തിലെത്തിക്കും: ഹാരോള്‍ഡ് ഗുഡ്വിന്‍