വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കൂരാക്കൂരിരുട്ട്

Pacific Islander businesswoman sleeping on private jet

വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ ഒറ്റ മനുഷ്യനില്ല. ക്യുബെക്കിൽ നിന്ന് ടൊറൊന്റോയിലെ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് വിമാനയാത്രക്കാരിക്ക് ഈ ദുർവിധി. എയർ കാനഡയുടെ ഫ്ളൈറ്റിലാണ് സംഭവം. ടിഫാനി ആഡംസ് എന്ന യാത്രക്കാരിക്ക് പിണഞ്ഞ അബദ്ധവും വിമാനത്തിന്റെ ഗ്രൗണ്ട് സ്റ്റാഫിന് ഇക്കാര്യത്തിൽ സംഭവിച്ച നിരുത്തരവാദിത്തവും അവരുടെ സുഹൃത്താണ് എയർ കാനഡയുടെ ഫേസ് ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. 

ക്യുബെക്കിൽ നിന്നാണ് ടിഫാനി യാത്ര തിരിച്ചത്. ഇരുന്നിരുന്ന നിരയിൽ ഒറ്റയ് ക്കായിപ്പോയതാണ് വിമാനത്തിൽ കുടുങ്ങാനുള്ള മറ്റൊരു കാരണം. ഉറങ്ങിയെഴുന്നേറ്റപ്പോൾ കൂരാക്കൂരിരുട്ട്. ഒറ്റ മനുഷ്യനെപ്പോലും കാണാനില്ല. അന്ധാളിച്ചുപോയ ടിഫാനി ഒരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബാറ്ററി തീർന്നുപോയതിനാൽ അതിനു കഴിഞ്ഞില്ല. കഷ്ടപ്പെട്ട് കണ്ടെത്തിയ യു എസ് ബി പോർട്ടുകൾ വഴി ചാർജ് ചെയ്യാൻ നോക്കിയെങ്കിലും അതും വിജയിച്ചില്ല. വിമാനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. 

കോക്പിറ്റിനുള്ളിൽ നിന്ന് ഒരു ടോർച്ച് സംഘടിപ്പിച്ച് വിമാനത്തിന്റെ വാതിലുകളിൽ ഏതെങ്കിലുമൊന്ന്   തുറക്കാനുള്ള ശ്രമം നടത്തി.  അതിനിടയിൽ വീണുപോയ ടിഫാനിയെ  സമീപത്തുകൂടി കടന്നുപോയ  ഒരു  ലഗേജ് കാർട്ടിന്റെ ഡ്രൈവറാണ് കണ്ടെത്തിയത്. ഗ്രൗണ്ട് സ്റ്റാഫിന് പറ്റിയ വീഴ്ച മൂലം തങ്ങളുടെ വിലപ്പെട്ട യാത്രക്കാരിക്കുണ്ടായ പ്രയാസങ്ങൾക്ക് എയർ കാനഡ മാപ്പഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ അന്നത്തെ ഉറക്കത്തിനു ശേഷം തനിക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ടെന്നും ദുഃസ്വപ്നങ്ങൾ വേട്ടയാടുകയുമാണെന്നാണ് ടിഫാനിയുടെ പരാതി. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വ്യവസായ സ്ഥാപനത്തിന് സാങ്ക്ഷൻ കൊടുക്കാനാ…

തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോ കറൻസിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് കാസ്പെഴ്സ്കി