female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,
in ,

വനിതാ മേലധികാരികൾ കൂടുതൽ കർശനക്കാരെന്ന് പഠനം

പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് കരുണയും കരുതലും കൂടുതലുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ തൊഴിലിടങ്ങളിലെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകൾ മേലധികാരികളായ തൊഴിലിടങ്ങളിൽ ( female-dominated offices ) കൂടുതൽ കർശന നിലപാടുകളുണ്ടെന്നാണ് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

അതായത് പുരുഷന്മാരായ മേലധികാരികളെ അപേക്ഷിച്ച് സ്ത്രീകളായ മേലധികാരികൾ അവരുടെ ജീവനക്കാരോട് വളരെ കർശനമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. യൂറോപ്യൻ ജേർണൽ ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്ന ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

സ്ത്രീകളുടെ അധീനതയിൽ ജോലി ചെയ്യുമ്പോൾ അനായാസമായി പ്രവർത്തിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠന ഫലം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലുടനീളം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ ജീവനക്കാർക്ക് കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നതായും അതിനാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ജീവനക്കാർക്ക് സാധിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

എന്നാൽ ലിംഗസമത്വം അഥവാ സ്ത്രീകളും പുരുഷന്മാരും തുല്യമായി പരിഗണിക്കപ്പെടുന്ന ജോലി സ്ഥലങ്ങളിലും മറ്റ് മേഖലകളിലും ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ സാധ്യമാകുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീകൾ മേലധികാരികളായ ജോലി സ്ഥലങ്ങളിൽ വളരെ മെച്ചപ്പെട്ട രീതിയിൽ ആയാസരഹിതമായി ജോലി ചെയ്യാൻ സാധിക്കുമെന്നും, ഈ സ്ഥാപനങ്ങളിൽ ശമ്പളം കുറവായിരിക്കുമെങ്കിലും കുടുംബ സൗഹാർദ്ദ അന്തരീക്ഷമായിരിക്കും നിലനിൽക്കുന്നതെന്നുമാണ് സമൂഹത്തിൽ പൊതുവെയുള്ള ധാരണ.

എന്നാൽ കുറഞ്ഞ വേതനം നൽകുന്ന തൊഴിലിടങ്ങളിൽ വളരെ മോശമായ തൊഴിൽ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും പഠനത്തിൽ കണ്ടെത്തി.

ജോലി സ്ഥലങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ ആയാസരഹിതമായി പ്രവർത്തിക്കാനുള്ള അവസരം പലപ്പോഴും ആവശ്യാനുസരണം പല വ്യക്തികൾക്കും ലഭിക്കുന്നില്ല എന്നാണ് പഠനം വിലയിരുത്തുന്നത്.

മേലധികാരികളുടെ അമിതമായ കാർക്കശ്യം ജീവനക്കാരുടെ പ്രവർത്തന മികവിനെ പ്രതികൂലമായി ബാധിക്കുവാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമാകുന്നത്.

female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Grammy , awards, winner, Bruno Mars, Kendrick Lamar,album, record , song of the year,0th annual Grammy Awards, 24K Magic,Best New Artist, Alessia Cara

ഗ്രാമി: ബ്രൂണോയ്ക്കും കെന്‍ട്രിയ്ക്കും സുപ്രധാന പുരസ്‌കാരങ്ങൾ

Chalakudy, Edassery Jewellery, theft, gold, cash,Jewellery , police, investigation, railway station road, robbed, owner, robbery, showroom, robbers, drilled, sunday, 

ചാലക്കുടിയിലെ ജ്വല്ലറിയിൽ നിന്ന് 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു