Movie prime

പോയ വര്‍ഷം ഹോളിവുഡ് സാക്ഷ്യം വഹിച്ചത് പെണ്‍ കരുത്തിന്‍റെ സിനിമകള്‍

2019ല് സ്ത്രീകള് കഥാപാത്രമായ സിനിമകളില് റെക്കോര്ഡ് വര്ധനവെന്ന് യുഎസ് പഠനം. ദി സെന്റെര് ഫോര് സ്റ്റഡി ഓഫ് വുമണ് ഇന് ടെലിവിഷന് ആന്ഡ് ഫിലിം നടത്തിയ പഠനത്തില് പോയ വര്ഷം പുറത്തിറങ്ങിയ 40 ശതമാനത്തോളം പണം വാരിയ ചിത്രങ്ങളില് സ്ത്രീകളായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്. എല്ലാ വര്ഷത്തെക്കഴിഞ്ഞും 9 ശതമാനം വര്ധനവാണിത്. പക്ഷെ ന്യൂനപക്ഷ-കറുത്ത വര്ഗക്കാരായ നടിമാര് ഇതില് ഉള്പെടില്ല. ലോകത്തിലെ ഏറ്റവും കാശു വാരിയ ചിത്രമായ അവന്ജെഴ്സ്:എന്ഡ് ഗെയിം, ക്യാപ്റ്റന് മാര്വല്, ജോക്കര്, മലെഫിസെന്റെ: മിസ്ട്രെസ്സ് ഓഫ് ഈവിള് More
 
പോയ വര്‍ഷം ഹോളിവുഡ് സാക്ഷ്യം വഹിച്ചത് പെണ്‍ കരുത്തിന്‍റെ സിനിമകള്‍

2019ല്‍ സ്ത്രീകള്‍ കഥാപാത്രമായ സിനിമകളില്‍ റെക്കോര്‍ഡ്‌ വര്‍ധനവെന്ന് യുഎസ് പഠനം. ദി സെന്‍റെര്‍ ഫോര്‍ സ്റ്റഡി ഓഫ് വുമണ്‍ ഇന്‍ ടെലിവിഷന്‍ ആന്‍ഡ്‌ ഫിലിം നടത്തിയ പഠനത്തില്‍ പോയ വര്‍ഷം പുറത്തിറങ്ങിയ 40 ശതമാനത്തോളം പണം വാരിയ ചിത്രങ്ങളില്‍ സ്ത്രീകളായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. എല്ലാ വര്‍ഷത്തെക്കഴിഞ്ഞും 9 ശതമാനം വര്‍ധനവാണിത്. പക്ഷെ ന്യൂനപക്ഷ-കറുത്ത വര്‍ഗക്കാരായ നടിമാര്‍ ഇതില്‍ ഉള്‍പെടില്ല.

ലോകത്തിലെ ഏറ്റവും കാശു വാരിയ ചിത്രമായ അവന്‍ജെഴ്സ്:എന്‍ഡ് ഗെയിം, ക്യാപ്റ്റന്‍ മാര്‍വല്‍, ജോക്കര്‍, മലെഫിസെന്‍റെ: മിസ്ട്രെസ്സ് ഓഫ് ഈവിള്‍ തുടങ്ങിയവയാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ബോക്സ്‌ഓഫീസില്‍ വിജയം നേടിയ 43 ശതമാനം സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള റോളുകളും നായികമാര്‍ക്ക് ലഭിച്ചിരുന്നു.

“സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൂടി വരുന്നതും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും വളരെ വലിയ കാര്യമാണ്. വെളുത്ത വര്‍ഗക്കാരായ നടിമാര്‍ക്ക് കഴിഞ്ഞ വര്‍ഷം മികച്ച പടങ്ങള്‍ ലഭിച്ചിരുന്നു. അഞ്ജലീന ജോളി, ബ്രൈ ലാഴ്സണ്‍, റീനി സെല്‍വീഗര്‍, സ്കാര്‍ലെറ്റ് ജോഹാന്‍സണ്‍, പിന്നെ ഈ വര്‍ഷം തന്നെ 2 ബാഫ്ത പുരസ്ക്കാരങ്ങള്‍ നേടിയ മര്‍ഗോട്ട് റോബി എന്നിവര്‍ തിളങ്ങിയ വര്‍ഷമായിരുന്നു കഴിഞ്ഞത്. പക്ഷെ കറുത്ത വര്‍ഗക്കാരായ നടിമാര്‍ക്ക് അവസ്ഥ ഇപ്പോഴും ഭയപ്പെടുത്തുന്നതാണ്”, സിനിമ നിരൂപകയായ ഡോ.റബേക്ക ഹാരിസണ്‍ ബിബിസിയോട് പറഞ്ഞു.