ഇടുക്കി: ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്.
നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള് ഇടിഞ്ഞു.
അണക്കെട്ട് തുറന്ന് വിട്ടത് തയ്യാറെടുപ്പോടെ: സർക്കാർ
ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടത് തയ്യാറെടുപ്പോടെ എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഡാം തുറന്ന് വിട്ട സാഹചര്യത്തിൽ ആലുവയിൽ
2013 ൽ ഉണ്ടായതു പോലെ ജലനിരപ്പ് ഉയരും. ഇത് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.
ജലനിരപ്പ് ക്രമീകരിച്ച് നിർത്താനുള്ള അനുമതി കെഎസ്ഇബിക്കും ഇടുക്കി കളക്ടർ കും നൽകി മുണ്ട്.അപകടനില പരിഗണിച്ച് തൃശ്ശൂർ, എറാണാകുളം സർക്കാർ ഓഫീസുകൾക്ക് ഉച്ചക്ക് ശേഷം അവധി നൽകി.
എറണാകുളത്ത് 4 ദുരന്ത നിവാരണ സേന ടീം കൂടി എത്തും, മുല്ലപ്പെരിയാറിൽ ഡാമിൽ നിലവിൽ പ്രതിസന്ധിയില്ല എന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വയനാട് 107; തൃശൂർ 113; പാലക്കാട് 18; ആലപ്പുഴ 15; കോഴിക്കോട് 14; ഇടുക്കി 10; മലപ്പുറം 12; എന്നിങ്ങനെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
Comments
0 comments