മോഹൻലാലിനെ എന്തിന് ഒഴിവാക്കണം? ഭാഗ്യലക്ഷ്മി 

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമന്ന ആവശ്യത്തിനെതിരെ ഭാഗ്യലക്ഷ്മി.

എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല, എന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി  മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല എന്ന് കൂട്ടിച്ചേർത്തു.

നമുക്കൊരു കാര്യം നേടിയെടുക്കാന്‍ നമ്മള്‍ പോരാടുകയാണ് ചെയ്യേണ്ടത്. മാറ്റി നിര്‍ത്തണമെന്ന ആവശ്യം മോഹന്‍ലാല്‍ എന്ന നടനോട് കാണിക്കുന്ന വിരോധമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മുമ്പ് പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്‌കോട്ട് നീക്കം കണ്ടില്ല. പിന്നെ ഇപ്പോള്‍ മോഹന്‍ലാലിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്. മോഹന്‍ലാല്‍ എന്ത് ദുഷ്ടത്തരമാണ് ചെയ്തത്. അന്ന് സംഘടനയിലുണ്ടായിരുന്നവര്‍ക്കെതിരെ ആരും പ്രതിഷേധിച്ചില്ല.

പിന്നീട് പെട്ടെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുന്നതിനോട് എനിയ്ക്ക് യോജിക്കാനാകില്ല, ശക്തമായി എതിര്‍ക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചില്ല. ഒടുവില്‍ മോഹന്‍ലാലിനെ മാത്രം ബോയ്‌കോട്ട് ചെയ്‌തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇങ്ങനെയല്ല സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടത്. മോഹന്‍ലാലിന് മാത്രമല്ല എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബാര്‍കോഴക്കേസ്: മാണിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ വിഎസ് കോടതിയില്‍

ലോറി ക്ലിനർ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു