cyber attack, film ,Dulquer , parvathy , anti women Malayalam film industry, My Story, Kasaba, actress attack case, Dileep, Revathy, Mammootty, 
in , ,

ഇരിക്കും കൊമ്പ് വെട്ടരുതേ; മുന്നറിയിപ്പുമായി ചലച്ചിത്ര പ്രേമികൾ

നടി ആക്രമിക്കപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് സ്ത്രീവിരുദ്ധതയില്‍ കുളിച്ച്‌ നിൽക്കുന്ന മേഖലയാണ് സിനിമയെന്നും ( film ) സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രം അതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയ പാർവതി ഇപ്പോഴും സൈബർ പോരാളികളുടെ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ വിവാദത്തിന് മറുപടിയുമായി യുവനടിയ്ക്ക് പുറമെ യുവനടന്മാരിൽ പ്രമുഖനും മമ്മൂട്ടിയുടെ പുത്രനുമായ ദുൽഖർ സൽമാനും രംഗത്തെത്തിയിരിക്കുകയാണ്.

‘ബാംഗ്ളൂർ ഡേയ്‌സ്’, ‘ചാർലി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡിയായി തിളങ്ങിയ ദുൽഖറിന്റെയും പാർവതിയുടെയും പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

കസബ വിവാദവും താരപുത്രന്റെ വിശദീകരണവും

വാപ്പച്ചി ചെയ്യുന്ന സിനിമയെ വച്ച്‌ അദ്ദേഹത്തെ അളക്കരുതെന്നും വ്യക്തി ജീവിതത്തില്‍ വ്യത്യസ്തനാണ് അദ്ദേഹമെന്നും ദുല്‍ഖര്‍ പറഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടേയില്ലെന്നും അന്നത്തെ തിരക്കഥകള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടി ‘കസബ’ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് പാര്‍വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടർക്കഥയായപ്പോൾ ചലച്ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത പരക്കെ ചർച്ച ചെയ്യപ്പെടുകയാണ്. കസബ വിവാദം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതിനാലാണ് ദുല്‍ഖര്‍ ഇപ്പോൾ നിലപാട് വ്യക്തമാക്കിയതെന്നാണ് വിലയിരുത്തൽ.

സിനിമ കണ്ട്‌ നടന്റെ സ്വഭാവം വിലയിരുത്തരുത്

മമ്മൂട്ടിയുടെ സിനിമ കണ്ടോ അതിലെ സംഭാഷങ്ങള്‍ കൊണ്ടോ അദ്ദേഹത്തെ വിലയിരുത്തരുതെന്ന് ദുൽഖർ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും വീടിനകത്തും പുറത്തും അങ്ങനെ തന്നെയാണെന്നും യുവതാരം അവകാശപ്പെട്ടു. തനിക്ക് വാപ്പച്ചിയെ നന്നായറിയാമെന്നും തന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നറിയാമെന്നും ദുൽഖർ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

മമ്മൂട്ടി സ്ത്രീകളെ ബഹുമാനിക്കുന്നയാളെന്ന് ദുൽഖർ

പൊതുവേദികളില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്കു പോലും തന്റെ വാപ്പച്ചി പറഞ്ഞിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹമെന്നും ദുൽഖർ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടിയെ ബാധിക്കുന്നതെന്തും തന്നെയും ബാധിക്കുമെന്നും ആരെയും മനഃപ്പൂര്‍വം വേദനിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്നും താരപുത്രൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ താല്പര്യമില്ല

ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സിനിമയുടെ രാഷ്ട്രീയമോ ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താല്‍പര്യമില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

നടിക്കെതിരായ ആക്രമണവും പ്രതികരണവും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാമെന്നും അവരെല്ലാവരും തന്നോട് നല്ല രീതിയിൽ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും താരപുത്രൻ വ്യക്തമാക്കി.

ഒരഭിപ്രായം പറയാന്‍ എളുപ്പമാണെന്നും എന്നാൽ താൻ താരസംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവിലെ അംഗമല്ലെന്നും അതിനാൽ ആ വിവാദ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യുവതാരം അറിയിച്ചു. നടി ആക്രമിക്കപ്പെട്ട വിവാദത്തില്‍ യുവനടന്‍മാരില്‍ ആരും പ്രതികരിച്ചില്ലെന്ന് നടി രേവതി നേരത്തെ ആരോപിച്ചിരുന്നു.

അഭിപ്രായം ചിത്രങ്ങളിലൂടെ വ്യക്തമാക്കും

എല്ലാ വിഷയത്തിനും രണ്ട് വശങ്ങളുണ്ടെന്നും ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടി വരുമെന്നുമാണ് യുവതാരത്തിന്റെ അഭിപായം. തന്റെ ചിത്രങ്ങളിലൂടെ നിലപാടും അഭിപ്രായം അറിയിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീവിരുദ്ധതയ്ക്ക് ഗുഡ് ബൈ

തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുല്‍ഖര്‍വ്യക്തമാക്കി. തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താല്‍പര്യമെന്ന നയമാണ് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്.

തന്റെ ചിത്രങ്ങളില്‍ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി അത് ഉണ്ടാകില്ലെന്നും നേരത്തെ പൃഥ്വിരാജും പ്രസ്താവിച്ചിരുന്നു. ആ പാതയിലാണ് താനുമെന്ന് ദുല്‍ഖറും അറിയിച്ചതോടെ കൂടുതൽ താരങ്ങൾ ഈ നിലപാടുമായി മുന്നോട്ടു വരുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

നിലപാടുകൾ വീണ്ടും വ്യക്തമാക്കി പാർവതി

ഇപ്പോഴും സൈബർ ആക്രമണം നേരിടുന്ന നടി പാർവതി വീണ്ടും തന്റെ നിലപാടുകൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘മൈ സ്‌റ്റോറി’ക്കെതിരെ ദുഷ്പ്രചരണം തുടരുന്നതിനിടെ തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവരാരും സഹായിച്ചില്ലെന്ന സംവിധായിക റോഷ്‌നി ദിനകറിന്റെ ആരോപണത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വീണ്ടും നടി പ്രതികരിച്ചത്.

അസഭ്യ വർഷവും വധഭീഷണിയും തുടർന്നപ്പോൾ നടി നേരത്തെ പരാതി നൽകിയിരുന്നു എങ്കിലും ഇപ്പോഴും അവർക്കെതിരെ സൈബർ പോരാട്ടം തുടരുകയാണ്. ‘മൈ സ്റ്റോറി’ ഉൾപ്പെടെ പാര്‍വതി അഭിനയിച്ച ചിത്രങ്ങള്‍ പരാജയപ്പെടുത്തണമെന്നാണ് വെട്ടുകിളികളുടെ പരക്കെയുള്ള ആഹ്വാനം.

മൈ സ്റ്റോറിക്കെതിരെ വന്‍ പ്രചാരണവും ഉണ്ടായതോടെ പാര്‍വതിയുടെ പരാമര്‍ശനം ചിത്രത്തിന് തിരിച്ചടിയായി എന്ന് സംവിധായിക പറഞ്ഞിരുന്നു. ചിത്രത്തിനായി മുടക്കിയ 18 കോടി നഷ്ടമായെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പാര്‍വതി പ്രഖ്യാപിച്ചത്.

സംവിധായികയുടെ ആരോപണത്തിൽ നടിയുടെ പ്രതികരണം

സംവിധായികയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് പാര്‍വതിയുടെ നിലപാട്. താന്‍ സംവിധായികയോട് സംസാരിച്ചിരുന്നു എന്നും തങ്ങള്‍ എല്ലാവരും അവരോടൊപ്പം തന്നെയുണ്ടെന്നുമാണ് നടിയുടെ പ്രതികരണം. ‘മൈ സ്‌റ്റോറി’ ഞങ്ങളുടെ കൂടി സിനിമയാണെന്നും പാര്‍വതി പറഞ്ഞു.

സൈബര്‍ അക്രമണത്തിൽ കുടുംബാംഗങ്ങള്‍ക്ക് പേടി

തനിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പേടിയുണ്ടെന്നും എന്നാൽ തന്റെ സ്വഭാവം അവര്‍ക്കെല്ലാം നല്ല പോലെ അറിയാമെന്നും നടി പാര്‍വതി വെളിപ്പെടുത്തി.

സിനിമാ റിവ്യു പ്രയോജനപ്രദം

താന്‍ എന്നും സിനിമയുടെ റിവ്യു വായിക്കാറുണ്ടെന്നും സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സിനിമാ നിരൂപണങ്ങള്‍ തന്നെ സഹായിക്കാറുണ്ടെന്നും പാർവതി വ്യക്തമാക്കി. ഒരു കലാകാരി എന്ന നിലയില്‍ പ്രേക്ഷകരുമായി തന്റെ ബന്ധം നിലനില്‍ക്കുന്നത് സിനിമകളിലൂടെയാണെന്നും ആ ബന്ധങ്ങള്‍ തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും നടി വ്യക്തമാക്കി.

താനൊരു സൂപ്പര്‍ ഫീമെയ്ല്‍ അല്ല

ഈ ഇന്‍ഡസ്ട്രീയില്‍ താന്‍ ‘സൂപ്പര്‍ ഫീമെയ്ല്‍’ ഒന്നുമല്ലെന്ന് പാർവതി. ഈ മേഖലയിലേക്ക് താന്‍ വന്നിട്ട് പതിമൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ എന്നും ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വിജയത്തിന് ശേഷമാണ് തനിക്ക് സിനിമയില്‍ ഒരു സ്ഥാനം കിട്ടിയതെന്നും പാര്‍വതി വ്യക്തമാക്കി.

ലക്ഷ്യം വ്യക്തിപരമായ നേട്ടങ്ങളല്ല

താന്‍ ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും മറ്റുള്ളവര്‍ക്കും വരും തലമുറയ്ക്കും കൂടി വേണ്ടതാണെന്നും പാര്‍വതി പ്രതികരിച്ചു. സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകുമെന്നും എന്നാൽ അവര്‍ക്ക് അത് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തത് കൊണ്ടാകും അത് പറയാത്തതെന്നും നടി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ പറഞ്ഞ് നിരവധി പേര്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും തന്റെ നിലപാടുകളെ പിന്തുണയ്ക്കാറുണ്ടെന്നും പാര്‍വതി വെളിപ്പെടുത്തി.

മലയാള സിനിമ പുതിയ ദിശയിലേക്ക്

ഇപ്പോൾ നടക്കുന്ന വിവാദങ്ങളും ചർച്ചകളും തുറന്നു പറച്ചിലുകളും പ്രതികാരങ്ങളും മറ്റും മലയാള ചലച്ചിത്ര മേഖലയെ പുതിയ ദിശയിലേക്ക് നയിക്കുമെന്നു തന്നെയാണ് ആരാധകർ ഉൾപ്പെടെയുള്ള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ. ചില ഫാൻസുകാർ സമൂഹമാധ്യങ്ങളിൽ നടത്തുന്ന പോർവിളികൾ പക്ഷേ ഇതിനൊരു തടസ്സമായി തുടരുകയാണ്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ചിലർ അഭിനയിക്കുന്ന ചിത്രങ്ങൾക്കെതിരെ മനഃപൂർവ്വം മോശം പരാമർശവും നിരൂപണവും പടച്ചു വിട്ട് ഓരോ ചിത്രത്തെയും തകർക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ചലച്ചിത്ര പ്രവർത്തകരുടെയും കടമയാണ്. അല്ലെങ്കിലത്‌ ഇരിക്കുന്ന കൊമ്പ് വെട്ടുന്നതിന് തുല്യമാണെന്ന് അധികം വൈകാതെ അനുഭവത്തിലൂടെ പഠിക്കേണ്ടി വരുമെന്നാണ് ചലച്ചിത്ര പ്രേമികളുടെ മുന്നറിയിപ്പ്.

അഭിപ്രായ സ്വാതന്ത്രമെന്ന് പേരിൽ എന്ത് പുലഭ്യവും വിളിച്ചു കൂകുന്നവർ, ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ എന്ത് വൃത്തികേടും പടച്ചു വിടുന്നവർ ഇവർ ഒന്നോർത്താൽ കൊള്ളാം അന്യരുടെ അവകാശങ്ങൾ ഹനിച്ചിട്ടല്ല സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കാൻ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സൈബർ കേസുകളിലെ പരാതിക്കാർക്ക് കേസന്വേഷണം സ്വയം നടത്തേണ്ട അവസ്ഥ: ദീപ നിശാന്ത്

Hash Future, CM, Pinarayi, inauguration, Kochi,  health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

ഡിജിറ്റല്‍ കേരളം: ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ കണക്ട് സംഘടിപ്പിക്കും