in , ,

പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ

ബോസ്റ്റൺ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്ന ഉലകനായകൻ കമലഹാസന്റെ ( Kamal Haasan ) പുതിയ പ്രഖ്യാപനം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

പുറത്തു വരാനിരിക്കുന്ന പുതിയ രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി പുതിയ സിനിമകളിൽ ഉണ്ടാകില്ലെന്ന് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ വച്ച് ഒരു സ്വകാര്യ ഇന്ത്യന്‍ ചാനലിന് നല്‍കിയ അഭിമുഖവേളയിൽ അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കുന്നതിനാണ് അഭിനയം നിര്‍ത്തുന്നതെന്നും കമൽ വ്യക്തമാക്കി. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണമെന്നും അക്കാര്യത്തില്‍ തനിക്കു ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന ചോദ്യത്തിന് താന്‍ തോല്‍ക്കുമെന്ന് കരുതുന്നില്ലെന്നും കമൽ മറുപടി പറഞ്ഞു.

രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും താൻ 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാന്‍ തനിക്ക് കഴിഞ്ഞിട്ടുള്ളതായും കമൽ വിശദീകരിച്ചു.

കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ടെന്നും ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എങ്കിലും അതിനെക്കുറിച്ചു പരാതി പറയാന്‍ സാധിക്കില്ലെന്നും കമൽ അഭിപ്രായപ്പെട്ടു. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കുമെന്നും ദ്രാവിഡന്‍ സംസ്കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Priya , Oru Adaar Love , new teaser , song, social media, hit, Priya Prakash Varrier ,Valentine's Day gift, Flying kiss,Internet sensation,male classmate,upcoming Malayalam film,A Superb Love,film, exchanging, flirtatious glances ,lecture,classroom, teacher, busy , Instagram, youtube, viral,

പുരികത്താൽ പ്രണയം പറഞ്ഞ പ്രിയക്കും പാട്ടിനുമെതിരെ പരാതി

Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്