സാധു വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി  

തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസത്തെത്തുടര്‍ന്ന് നഷ്ടമാകുമായിരുന്ന 27 പേരുടെ ധനസഹായം കാലതാമസം മാപ്പാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ ശാന്തമ്മ സുകുമാരന്‍ തുടങ്ങി 27 പേര്‍ സെപ്റ്റംബര്‍ 9-ാം തീയതി മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുത്തത്. ഇവര്‍ക്ക് ധനസഹായമായി 7 ലക്ഷം രൂപയാണ് ചെലവുവരുന്നത്. ഓരോ ധനസഹായത്തിന്റെയും വില കിട്ടുന്നവരെ സംബന്ധിച്ചടുത്തോളം വളരെ വലുതാണെന്നും അതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പാണ് വിവാഹ ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്. സാധുക്കളായ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനായി 2012, 2013, 2014, 2015 കാലയളവില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ യഥാസമയം ലഭിച്ച ചില അപേക്ഷകളില്‍ ജീവനക്കാരുടെ ജോലിഭാരം നിമിത്തം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുകാരണം ഇവര്‍ക്ക് അര്‍ഹമായിരുന്ന വിവാഹ ധനസഹായം നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മനപൂര്‍വമല്ലാത്ത വീഴ്ച കാരണമാണ് ഇത് സംഭവിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ധനസഹായം അനുവദിക്കുന്നതിലുള്ള കാലതാമസം മാപ്പാക്കി നല്‍കണമെന്ന് കോട്ടയം ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കാലതാമസം മാപ്പാക്കിക്കൊണ്ട് തുകയനുവദിച്ചത്.

ഏറ്റമാനൂര്‍ കുഴിപ്പറമ്പില്‍ ത്രേസ്യാമ്മ കാര്‍ലോസ്, മറ്റത്തില്‍ മേരിയമ്മ ജോസഫ്, കരിയാറ്റപ്പുഴ ജമീല അബൂബക്കര്‍, വട്ടക്കാട്ടില്‍ ആന്‍സി ലൂക്കോസ്, കുഴിപ്പറമ്പ് ലീല രാജന്‍, പുളിക്കല്‍ തൊട്ടിയില്‍ ശ്രീകല രാജു, വടക്കേമുളംചിറ ഉഷാരാജു, പുതുമന വി.കെ. സാവിത്രിക്കുട്ടി, കൊമ്പനാംകുന്നേല്‍ തങ്കമണി സുകുമാരന്‍, വെളുത്തേടത്തുപറമ്പില്‍ മറിയം, കല്ലുകീറുംതടം പുഷ്പ ശങ്കരന്‍കുട്ടി, കുന്നേപ്പള്ളി ഓമന, ചാലയ്ക്കല്‍ രതി സി.കെ., മുണ്ടുവേലില്‍ സുമ ചന്ദ്രന്‍, കണ്ണാറമുകള്‍ ശശികല, മണപ്പള്ളി വിജയകുമാരി, കുളങ്ങരപ്പറമ്പില്‍ ഉഷാരാജന്‍, കപ്പിലുമാന്തറയില്‍ ഏലി, മന്നത്തൂര്‍കോളനി തങ്കമ്മ രാജപ്പന്‍, ചെറുകാവില്‍ അന്നമ്മ ആന്റണി, വാലേപ്പറമ്പില്‍ പൊന്നമ്മ പി.എം., കൂട്ടുങ്കല്‍ ശോഭന മോഹന്‍, വാതല്ലൂര്‍ക്കാലായില്‍ രമണി രവി, മേനാച്ചേരില്‍ ശാന്തമ്മ സുകുമാരന്‍, ഉമ്പുക്കാട്ട് പെണ്ണമ്മ ജോസഫ്, കുറ്റിക്കാട്ടുപുറം പത്മകുമാരി എം.എസ്., കണ്ടംചിറയില്‍ മാധവി മാധവന്‍ എന്നിവര്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകൾ: മേക്കര്‍ വില്ലേജ് സെമിനാര്‍

കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിൻ അശ്വമേധം ലോഗോ പ്രകാശനം  ചെയ്തു