സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം ധവള പത്രം തയ്യാറാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം ധവളപത്രം തയ്യാറാക്കും. ധവളപത്രം തയ്യാറാക്കാന്‍ വി.ഡി.സതീശന്‍ കണ്‍വീനറായി 7 അംഗസമിതിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയതായി യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ അറിയിച്ചു. 

 ഖജനാവ് അക്ഷരാര്‍ത്ഥത്തില്‍ കാലിയായ ഏറ്റവും ഗുരുതരമായ ധന പ്രതിസന്ധി നേരിടുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുക മാത്രമല്ല ദൈനംദിന ചിലവുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.സര്‍ക്കാര്‍ ഈ ധനപ്രതിസന്ധിയേ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയും, പദ്ധതി ചിലവുകള്‍ ഭീമമായി വെട്ടിക്കുറയ്ക്കുകയാണ്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥയും, ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടുമാണ് ഈ ഭയാനകമായ സ്ഥിതി സംജാതമാക്കിയത്.
കെ.എസ്.ശബരീനാഥന്‍, കെ.എന്‍.എ. ഖാദര്‍, എം.ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. ജയരാജ്, ആനൂപ് ജേക്കബ് എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലഹരിക്കെതിരെ വിവിധ വകുപ്പുകള്‍ യോജിച്ച് പ്രചാരണം നടത്തും: മുഖ്യമന്ത്രി 

അമേരിക്ക വിത്ത് കേരള’ ആദ്യഘട്ടം സമാപിച്ചു