in ,

പ്രഥമ നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു പരിസമാപ്തി

തിരുവനന്തപുരം: അനന്തപുരിയിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ച പ്രഥമ നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു പരിസമാപ്തി. ഗസൽ മാന്ത്രികൻ ഹരിഹരന്റെ സംഗീത വിരുന്നതോടെ അഞ്ചു നാൾ നീണ്ട  നാദ – സ്വര മഹോത്സവം കൊടിയിറങ്ങി.

തകർത്തു പെയ്യുന്ന കർക്കടക മഴയുടെ താളത്തിനൊപ്പം ശുദ്ധ സംഗീതത്തിന്റെ മധുരം നുകരാൻ ആയിരക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.  ഹരിഹരനെ കൂടാതെ ബോംബെ ജയശ്രീ, റിംപ ശിവ, ബി.വി. ബാലസായി തുടങ്ങിയവരടക്കം സംഗീത ലോകത്തെ അതുല്യ പ്രതിഭകൾ നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ സദസിൽ നാദവിസ്മയമൊരുക്കി.

നിശാഗന്ധി മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യ എഡിഷൻ വൻ വിജയമായിരുന്നുവെന്നും വരും വർഷങ്ങളിൽ വിദേശത്തുനിന്നടക്കം കൂടുതൽ വിനോദ സഞ്ചാരികൾ ഈ ഫെസ്റ്റിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് പറഞ്ഞു.

ഓഫ് സീസണിലെ കേരളത്തിലെ ഏറ്റവും നല്ല ടൂറിസം ഉത്പന്നങ്ങളിലൊന്നായി നിശാഗന്ധി മൺസൂൺ ഫെസ്റ്റിവലിനെ  വളർത്തിക്കൊണ്ടു വരാൻ കഴിയും. ആ നിലയ്ക്കുതന്നെയാണ് ആദ്യ എഡിഷൻ അവതരിപ്പിച്ചത്. വ്യത്യസ്തങ്ങളായ സംഗീത രൂപങ്ങൾ വേദിയിലെത്തിയ അഞ്ചു ദിനങ്ങളിലും പ്രതീക്ഷിച്ചതിലുമേറെ ആളുകൾ നിശാഗന്ധിയിൽ എത്തിയിരുന്നു. നല്ല അഭിപ്രായമാണ് സംഗീത ആസ്വാദകരിൽനിന്നു ലഭിച്ചത്. പ്രാദേശിക സംഗീതാസ്വാദകർക്കൊപ്പം ടൂറിസ്റ്റുകളേയും ഇതിലേക്ക് ആകർഷിക്കുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള നടപടികൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും റാണി ജോർജ് പറഞ്ഞു. 

ടൂറിസം വകുപ്പ് ദശാബ്ദങ്ങളായി തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ മാതൃകയിലാണ് മൺസൂൺകാല വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ നിശാഗന്ധി മൺസൂൺ സംഗീതോത്സവം എന്ന ആശയം ആവിഷ്‌കരിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും

selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,

സെൽഫി, സെൽഫി സർവ്വത്ര; പക്ഷേ . . .