first fidget spinner feature phone-,K188-F05-blivenews.com
in , , ,

ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ ഫോണുകള്‍ ഇന്ത്യയില്‍

മുംബൈ: ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ (first fidget spinner smart phone) ഇന്ത്യന്‍വിപണിയിൽ എത്തിച്ചേർന്നു. ഹോങ്കോങ് ആസ്ഥാനമായുള്ള ചില്ലി ഇന്റര്‍നാഷണല്‍ ഹോൾഡിങ് (Chilli International Holding Ltd) എന്ന കമ്പനിയാണ് സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകളുടെ നിർമ്മാതാക്കൾ.

ലോകത്തിലെ തന്നെ ആദ്യത്തെ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ മോഡലായ K188 ചൊവാഴ്ച്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഇവ ഇന്ത്യൻ മൊബൈൽ വിപണിയിൽ തരംഗമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

1,200 രൂപ മുതൽ 1,300 രൂപ വരെ വിലയുള്ള ഈ ഫോണിൽ ബ്ലൂടൂത്ത് സൗകര്യം ലഭ്യമാണ്. 280mAh ബാറ്ററി ലൈഫ് ഉള്ള ഈ ഫീച്ചര്‍ ഫോണുകളിൽ മെമ്മറി കാർഡ് മുഖേന മെമ്മറി വർധിപ്പിക്കാനാകും.

8 ജിബി വരെയാണ് മെമ്മറി കാര്‍ഡ് മുഖേന വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുക. മള്‍ട്ടി മീഡിയ ഓപ്ഷനുകളും ഈ ഫോണിൽ ലഭ്യമാണ്. ഇമേജുകൾ, വീഡിയോസ്, മ്യൂസിക് എന്നിവയ്ക്ക് പുറമെ ഇന്റര്‍നെറ്റ് സപ്പോര്‍ട്ടും K188-ൽ ലഭിക്കും.

fidget spinner feature phone-first -K188-F05-blivenews.comഈ മോഡലിന് പുറമെ ഈ കമ്പനി F05 എന്ന മറ്റൊരു മോഡല്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. കുറച്ചു കൂടി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ മോഡലിൽ 6.1 cm LCD ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്യൂവല്‍ സിം സപ്പോര്‍ട്ടാണ് F05-ന്റെ പ്രധാന സവിശേഷത. 1.3 മെഗാപിക്സലിന്റേതാണ് ക്യാമറ. A-GPS ടെക്നോളജിയുള്ള ഈ മോഡലിന് 1500 രൂപ മുതൽ 1700 രൂപ വരെയാണ് വില.

K188, F05 എന്നീ രണ്ടു മോഡലുകളും സെപ്റ്റംബർ അവസാനത്തോടെ തന്നെ ഓണ്‍ലൈന്‍ ഷോപ്പുകളിലും ഓഫ് ലൈനിലും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rimi Tomy

റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി