യാത്രയിലെ  ആദ്യ ഗാനം പുറത്തിറങ്ങി 

തെലുഗ് ചിത്രം  യാത്രയിലെ   പുതിയ ഗാനം  പുറത്തിറങ്ങി. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡിയുടെ  ജീവിതകഥയെ ആസ്പദമാക്കി അണിച്ചൊരുക്കുന്ന ചിത്രമാണ് യാത്ര . മമ്മൂട്ടിയാണ്  രാജശേഖര റെഡ്‌ഡിയായി എത്തുന്നത്. മമ്മൂട്ടിയുടേതായി  ഈ വർഷം തീയറ്ററുകളിൽ എത്തുന്ന  മികച്ച  ചിത്രങ്ങളിൽ ഒന്നായിരിക്കും യാത്ര. ‘രാജണ്ണ നിന്നപ്പകലാര’ … എന്ന്  തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.  അടിമുടി വൈ.എസ് രാജശേഖര റെഡ്‌ഡിയുടെ രൂപത്തിലുള്ള മമ്മൂട്ടിയെയാണ്ഗാനരംഗത്ത്  ദൃശ്യമാവുന്നത്.

മുൻപിറങ്ങിയ ചിത്രത്തിന്റെ  ടീസറിന് വലിയ  സ്വീകാര്യത ലഭിച്ചിരുന്നു . മമ്മൂട്ടി പ്രേക്ഷകർ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. താരത്തിന്റെ  എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ  ഒന്നായി യാത്ര ഇടം പിടിക്കുമെന്നാണ് അണിയറ റിപ്പോർട്ടുകൾ. ഇരുപത് വർഷത്തിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുഗ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മഹി.വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ വൈ.എസ് രാജശേഖര റെഡ്‌ഡിയുടെ മകനായ ജഗന്‍മോഹന്‍ റെഡ്ഢിയെ അവതരിപ്പിക്കുന്നത് നടന്‍ കാര്‍ത്തിയാണ്. ജഗപതി റാവു, സുഹാസിനി മണി രത്‌നം, റാവു രമേഷ് എന്നിവരും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.

വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന്  70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് നിർമാണം. കാമറ  സത്യന്‍ സൂര്യനും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഷക്കീല  ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കേരളത്തിൽ ബി ജെ പി നേരിടാനിരിക്കുന്നത് സ്വന്തം വാട്ടർലൂവിനെയാണ്