ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ്  ഇന്ത്യയിൽ 

നെറ്റ്ഫ്ലിക്സ് ലോകമെങ്ങും ഏവർക്കും പ്രിയങ്കരമായി മുന്നേറുമ്പോൾ ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്  ഇന്ത്യയിലാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ബാംഗ്ലൂരിലെ സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജിയിലാണ് (SHUT) കഴിഞ്ഞ വാരം നെറ്റ്ഫ്ലിക്സിന് അടിമപ്പെട്ട ആദ്യ രോഗിയെ പ്രവേശിപ്പിച്ചത്. ഇന്ത്യൻ പ്രേക്ഷകർ ശരാശരി എട്ട് മണിക്കൂർ 29 മിനിറ്റ് ഓൺലൈൻ വിഡിയോകൾ വീക്ഷിക്കുന്നതായാണ് സമീപകാല പഠനം  സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയ ദൈർഖ്യം ആറ് മണിക്കൂർ 45 നിമിഷമാണ്.

യാഥാർഥ്യത്തിൽ  നിന്നും രക്ഷപ്പെടുവാനായി നെറ്റ്ഫ്ലിക്സ് എന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ സമയം ചിലവഴിക്കാനാരംഭിച്ച 26 വയസുള്ള തൊഴിൽ രഹിതനായ യുവാവിലാണ് ഇത്തരമൊരു ആസക്തി കണ്ടെത്തുകയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതും.

തൊഴിലില്ലായ്മ മൂലം കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടായ സാഹചര്യങ്ങളിലും തന്റെ സുഹൃത്തുക്കളെല്ലാം മെച്ചപ്പെട്ട ജീവിതം  നയിക്കുന്നത് കാണുമ്പോഴുമെല്ലാം അത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടുവാനായി നെറ്റ്ഫ്ലിക്സ്നെ ആശ്രയിച്ച യുവാവ് ദിവസത്തിൽ ഏഴ് മണിക്കൂറിലധികം അതിൽ മുഴുകിയിരുന്നുവെന്നാണ്  സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജിയിലെ പ്രൊഫസ്സർ മനോജ് കുമാർ ശർമ്മ വ്യക്തമാക്കുന്നത്.

തന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടുവാൻ ഇതാരംഭിച്ച  യുവാവ് പതിയെ അതിന് അടിമപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ അത് ദോഷകരമായി  ബാധിക്കുവാനും തുടങ്ങി. ഉറക്കമില്ലായ്മ,കണ്ണുകളിൽ  അസ്വസ്ഥത, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ പ്രകടമാകുവാനും ആരംഭിച്ചു. നിലവിൽ  വിശ്രമം ,  വ്യായാമം,  കരിയർ കൗൺസിലിംഗ് എന്നിവയെല്ലാം നൽകി അദ്ദേഹത്തിന്റെ അപകടകരമായ ഈ ആസക്തി മാറ്റിയെടുക്കുവാൻ പരിശ്രമിക്കുകയാണ് ഡോക്ടർമാർ.

സ്മാർട്ഫോണുകളുടെ ലഭ്യതയും മെച്ചപ്പെട്ട കണക്റ്റിവിറ്റിയുമാണ് നെറ്റ്ഫ്ലിക്സ്,ഹോട്ട്സ്റ്റാർ , യൂട്യൂബ് എന്നിങ്ങനെയുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമുകളിൽ കൂടുതൽ സമയം ചിലവഴിക്കുവാൻ ഇന്ത്യയിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്തി ഇത്തരം പ്ലാറ്റ്‌ഫോമുകളും തങ്ങളുടെ ശൃംഖല വിപുലീകരിക്കുവാൻ ശ്രമിക്കുകയാണ്. വൈവിധ്യത ഉൾപ്പെടുത്തിയാണ് ഇവരെല്ലാം കാഴ്ചക്കാരെ ആകർഷിക്കുന്നത്. ഉപയോക്താക്കളിൽ യുവാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുവാൻ  ഇത് കാരണമാകുന്നു. പലപ്പോഴും യാഥാർഥ്യത്തിലെ  മാനസിക സമ്മർദ്ദം നേരിടുവാൻ കഴിയാതെയാണ് പലരും ഇത്തരം വിനോദങ്ങളിൽ അഭയം പ്രാപിക്കുന്നത്.

ലോകാരോഗ്യ സംഘടന ഗെയിമിങ്ങിനോടെന്ന പോലുള്ള ഇത്തരം ആസക്തിയെ മനസികരോഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോഗത്തെക്കുറിച്ച്  കൃത്യമായ  ബോധ്യമുള്ള വ്യക്തിക്ക് ഫലപ്രദമായി മറ്റ് മേഖലകളിൽ നെറ്റ്ഫ്ലിക്സ് ഉപയോഗപ്പെടുത്തുവാനും ഒപ്പം ആസ്വദിക്കുവാനും കഴിയുമെന്നാണ് മനോജ് കുമാർ ശർമ്മ പറയുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു

വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ശ്രീധരൻ പിള്ള