Movie prime

പ്രഥമ നിശാഗന്ധി സംഗീത പുരസ്കാര സമര്‍പ്പണം ഇന്ന്

തിരുവനന്തപുരം: നിശാഗന്ധി മണ്സൂണ് രാഗാസ് സംഗീതോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നല്കുന്ന പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരം ഇന്നു സമര്പ്പിക്കും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില് നടക്കുന്ന നിശാഗന്ധി മണ്സൂണ് രാഗാസ് സംഗീതോത്സവത്തിന്റെ സമാപന ചടങ്ങില് സംഗീതത്തിന് സമഗ്രസംഭാവന നല്കിയ പ്രശസ്ത കര്ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി. പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ് ടിവി ഗോപാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള് സമര്പ്പിക്കും. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും More
 
പ്രഥമ നിശാഗന്ധി സംഗീത പുരസ്കാര സമര്‍പ്പണം ഇന്ന്

തിരുവനന്തപുരം: നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നല്‍കുന്ന പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരം ഇന്നു സമര്‍പ്പിക്കും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന്‍റെ സമാപന ചടങ്ങില്‍ സംഗീതത്തിന് സമഗ്രസംഭാവന നല്‍കിയ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി. പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ടൂറിസം- സഹകരണം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാറും മുഖ്യ അതിഥികളായിരിക്കും. മേയര്‍ അഡ്വ. വികെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എംപി, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, നഗരസഭാംഗം പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാല കിരണ്‍ എന്നിവര്‍ പങ്കെടുക്കും.

ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, ഗസല്‍ സംഗീതശാഖകളും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളവും രാഗവും സമന്വയിപ്പിച്ച് പ്രശസ്ത സംഗീതജ്ഞര്‍ അണിനിരന്ന സംഗീതോത്സവത്തിന്‍റെ സമാപന ചടങ്ങിനോടനുബന്ധിച്ച് രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്‍റെ ‘ശിവ ദ മ്യൂസിക്കല്‍ തണ്ടറും’ അരങ്ങേറും. പ്രവേശനം സൗജന്യം.