മത്സ്യവും ആസ്തമയും തമ്മിലെന്ത്?

മീനും മീനെണ്ണയും കഴിച്ചാൽ ആസ്ത്മയെ ചെറുക്കാനാവുമെന്ന് പഠനം. ആസ്‌ത്രേലിയൻ സർവകലാശാലയിൽ അടുത്തിടെ നടന്ന ഗവേഷണത്തിലാണ് നിത്യേന മൽസ്യങ്ങളോ മീനെണ്ണയോ കഴിച്ചാലുള്ള പ്രയോജനങ്ങൾ തെളിയിക്കപ്പെട്ടത്.

രക്തത്തിൽ ദോഷകരമായ കൊളസ്‌ട്രോളിന്റെ രൂപീകരണം തടയുന്ന പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും ( PUFA n-3 ) ഒമേഗ ഫാറ്റി ആസിഡുകളുടെയും കലവറയായ മീനെണ്ണ തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യൂഹ വ്യവസ്ഥയുടെയും വികാസത്തിന് സഹായകമാണ് എന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട് .

മീനെണ്ണക്ക് ആസ്ത്മ സാധ്യതയെ 70 ശതമാനത്തോളം കുറയ്ക്കാനാവുമെന്ന് പുതിയ പഠനം പറയുന്നു.

ലോകത്താകമാനം 334 ദശലക്ഷം ആസ്ത്മ രോഗികൾ ഉണ്ട്. വർഷം തോറും ഈ രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം 3.3 ദശലക്ഷമാണ്.

മെർക്കുറി പോലുള്ള അപകടകരമായ മൂലകങ്ങളുടെ സാന്നിധ്യം ചില മത്സ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുമൂലം ഉണ്ടാകാനിടയുള്ള ദോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലമടങ്ങ് പ്രയോജനമാണ് മീനും മീനെണ്ണയും കഴിക്കുന്നതിലൂടെ കൈവരുന്നതെന്ന് പറയുന്നു.

ആസ്‌ത്രേലിയൻ ജെയിംസ് കുക് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രിയാസ് ലൊപാറ്റയാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ദക്ഷിണാഫ്രിക്കയിലെ മൽസ്യ സംസ്കരണ ഫാക്ടറികളിലെ 650 ഓളം തൊഴിലാളികൾക്കിടയിലാണ് പഠനം നടന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള ബ്ലോഗ് എക്സ്പ്രസ് ആറാം ലക്കം തുടങ്ങി 

മനുഷ്യന്റെ ആർത്തി; വിതുമ്പുന്ന പ്രകൃതി