fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,
in , ,

മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?

മീൻ ( fish ) കറിയൊന്നു തൊട്ടു കൂട്ടാതെ ഊണ് അകത്താക്കുന്ന കാര്യം ചിന്തിക്കാനേ കഴിയാറില്ല ഭൂരിഭാഗം മലയാളികൾക്കും. നല്ല കപ്പയും കുടംപുളിയിട്ടു വച്ച മീൻ കറിയും…ആഹാ, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞുവോ? എന്നാൽ വിഷമീൻ വിവാദം അലയടിക്കുന്ന ഈ സാഹചര്യത്തിൽ വായിൽ നിറഞ്ഞ വെള്ളം പെട്ടെന്നങ്ങു വറ്റിപ്പോകുന്നുണ്ടോ?

‘അതെ’ എന്നാണ് പലരുടെയും ഉത്തരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ‘സാഗര്‍ റാണി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെത്തുന്ന മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷാംശങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

കൂടാതെ ആന്റിബയോട്ടിക്കുകൾ നൽകി വളർത്തി വലുതാക്കിയ ചെമ്മീൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നിരസിച്ചതോടെ അവയും കേരളത്തിലേയ്ക്ക് കടത്തുകയാണെന്ന് റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

antibiotic, shrimp, exports, Kerala, Andra, European Union, Formalin, ban

ശരീരത്തിനകത്തു ചെന്നാല്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ വിഷാംശങ്ങള്‍ മത്സ്യങ്ങളില്‍ കലര്‍ത്തുന്നുവെന്ന ഭീതിയെ തുടര്‍ന്ന് മത്സ്യവില്‍പന കുത്തനെ ഇടിഞ്ഞു. മത്സ്യവിഭവങ്ങള്‍ പലരും ഒഴിവാക്കുന്നതായി ഹോട്ടലുകളും സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യത്തില്‍ കലര്‍ത്തുന്നതായി ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ലോഡ് മത്സ്യങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയച്ചിരുന്നു. എന്നാൽ ഇവ വീണ്ടും മറ്റൊരു മാർഗ്ഗത്തിലൂടെ കേരളം വിപണിയിൽ മടങ്ങിയെത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്.

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതിലാണ് മത്സ്യമെത്തിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും മത്സ്യത്തില്‍ മായം കണ്ടെത്തിയതോടെ മത്സ്യവില്‍പന കുത്തനെ കുറഞ്ഞു.

formalin-laced fishes , Kerala, fish merchants , toxic, merchants, check post , 

അതിനിടെയാണ് ‘കൂനിന്മേൽ കുരുവെന്ന’ പോലെ ഇന്ന് സുപ്രധാന ഉത്തരവുമായി ഹൈക്കോടതി രംഗത്തെത്തിയത്. ട്രോളിംഗ് കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഇന്ന് ഹൈക്കോടതി വ്യക്‌തമാക്കി.

എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും മത്സ്യബന്ധന നിരോധനനിയമം കർശനമായി നടപ്പാക്കണമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ ഇതിനായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചെന്ന’ മട്ടിൽ ഇന്നലെ മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരുന്നു. വിഷമീൻ കണ്ടെത്താനായി സ്വിഫ്റ്റ് (CIFT ) വികസിപ്പിച്ചെടുത്ത സ്ട്രിപ്പുകൾക്ക് ക്ഷാമം നേരിടുന്നതായി മാധ്യമങ്ങൾ അറിയിച്ചിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തുമാണ്
സ്ട്രിപ്പുകൾക്ക് ക്ഷാമം നേരിട്ടത്.

With

സ്ട്രിപ്പുകൾ ഉത്പാദിപ്പിക്കുവാനായി മത്സ്യ ഫെഡിനെ സമീപിച്ചിരുന്നതായും എന്നാൽ ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞു കൊണ്ട് മത്സ്യ ഫെഡ് അധികൃതർ പിന്തിരിഞ്ഞതായും സ്വിഫ്റ്റ് അധികൃതർ ഇന്ന് വെളിപ്പെടുത്തി.

നിലവിൽ സ്വകാര്യ ചേർന്നാണ് സ്വിഫ്റ്റ് സ്ട്രിപ്പുകൾ ഉത്പാദിപ്പിക്കുന്നത്. സർക്കാർ നേരിട്ട് ഈ ട്രിപ്പുകൾ ഉത്പ്പാദിപ്പിച്ച് ഇത് വിപണിയിലിറക്കിയാൽ മലയാളികൾക്ക് ആശ്വാസമാകുമെന്നാണ് പൊതുവായുള്ള അഭിപ്രായം. സ്ട്രിപ്പുകൾ ഉടൻ തന്നെ വിപണിയിലെത്തിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

മരുന്നായും ഭക്ഷണമായും മലയാളികള്‍ കഴിച്ചു തീര്‍ക്കുന്നതില്‍ ഭൂരിഭാഗവും കൊടിയ വിഷമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. മസാലപ്പൊടിയില്‍ എത്തിയോണ്‍, മുളകു പൊടിയില്‍ കാഡ്മിയം, മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ എന്നിവ കലർത്താറുണ്ടെന്നും കൊടിയ വിഷമാണ് മലയാളികൾ ഭക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

ആരോഗ്യ വിഷയത്തിൽ എല്ലായ്‌പ്പോഴും അതീവ ജാഗ്രത പുലർത്തുന്ന മലയാളിക്കാണ് ഇപ്പോൾ ഇത്തരമൊരു ദുര്യോഗം ഉണ്ടായിരിക്കുന്നത്. വേണ്ടത്ര ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാതെ നട്ടം തിരിയുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിലവിൽ പരിമിതികളുണ്ടെന്നും അതിനാലാണ് കേരളത്തിൽ ഇവ്വിധം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ എത്തുന്നതെന്നുമുള്ള ആരോപണം രൂക്ഷമായപ്പോഴാണ് ഇത്തരം വാർത്തകൾക്ക് കൂടുതലായി പുറത്തു വരുന്നത്.

കീടനാശിനികളുടെ സാന്നിധ്യമുള്ള പഴങ്ങളും പച്ചക്കറികളും മായം കലർത്തിയ മറ്റ് ഭക്ഷ്യ വസ്തുക്കളുമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്ന മലയാളികൾ, അമോണിയയ്ക്ക് പുറമെ ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമാലിനും മീനുകളിൽ കലർത്തുന്നതായി ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ പിന്നെയും ഞെട്ടി.

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

ആ ഞെട്ടൽ കാരണം മീൻ വാങ്ങൽ താത്ക്കാലികമായങ്ങു നിർത്തി.അതിന്റെ അലയൊലികൾ മത്സ്യവിപണിയിൽ നല്ലോണം പ്രതിഫലിച്ചു. ആന്ധ്രയിൽ നിന്ന് മത്സ്യങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരില്ലെന്ന് മത്സ്യ വ്യാപാരികളുടെ സംഘടന പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി.

കർശന നടപടി സ്വീകരിക്കുകയാണെന്ന് മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ശൈലജയും അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി. സർക്കാർ നടപടികൾ മുറപ്രകാരം മുന്നേറി.

എന്നാൽ അപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷമീൻ കടത്ത് വ്യാപകമാണെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാളയാർ, അമരവിള ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ കൃത്യമായ പരിശോധനയുടെ അഭാവമുണ്ടെന്നും ഭക്ഷ്യലോബികൾ വിഷമീൻ ഉൾപ്പെടെയുള്ളവ നിർബാധം കടത്തുകയാണെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

അതേസമയം, മത്സ്യ വിപണിയുടെ ശനിദശ ഇറച്ചി വിപണിയ്ക്ക് ശുക്രദശ നൽകിയെന്ന് സൂചന. മത്സ്യം ഒഴിവാക്കിയവർ ഇറച്ചിയിലേക്ക് കൂറു മാറിയതോടെ ഇറച്ചി വിപണി കൂടുതൽ സജീവമായതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു. എന്നാൽ ആന്റി ബയോട്ടിക് കുത്തി നിറച്ചു ചീർത്തു തടിച്ച ഇറച്ചിക്കോഴികൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ വിദഗ്ദ്ധർ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇറച്ചി കഴിച്ചാലുള്ള ദോഷങ്ങളറിയവെ വീണ്ടും പലരും പ്രതിജ്ഞയെടുക്കും സസ്യഭുക്കാകാമെന്ന്. എന്നാൽ കൈപ്പുണ്യത്താൽ അന്തരീക്ഷത്തിൽ നിറയുന്ന ചിക്കൻ കറിയുടെ മണം വായിലൊരു സാഗരം സൃഷ്ടിക്കവെ അഹിംസാ സിദ്ധാന്തം ബോധപൂർവ്വമങ്ങ് മറക്കും. ഇത്തവണ കൂടി ഇറച്ചിക്കഷ്ണം ഒഴിവാക്കി ഇറച്ചിക്കറി മാത്രം കൂട്ടിയങ്ങ് ഊണകത്താക്കാമെന്നു കരുതും.

Nipah virus,broiler chicken,fake , message, DMO, fake seal, chicken, Whatsapp,  health department, fever, poultry, dealers, complaint, case, information, 

ഇറച്ചിക്കറി വിളമ്പവെ ബോധപൂർവ്വം കഷ്ണങ്ങൾ കൂടി വിളമ്പിയാലും അത് തടയാനുള്ള മഹാമനസ്കത തത്കാലം അങ്ങു മാറ്റി വയ്ക്കും. എങ്കിലും പിന്നീട് കുറ്റബോധമങ്ങ് രൂക്ഷമാകുമ്പോൾ ചില ന്യായീകരണങ്ങളിറക്കും.

ഇറച്ചികളിൽ കോഴിയിറച്ചി മാത്രമല്ലേ കഴിക്കുന്നുള്ളൂ. കോഴികളാണേൽ വളരെ കുറച്ചു കാലമല്ലേ ജീവിക്കാറുള്ളൂ എന്നിത്യാദി ന്യായവാദങ്ങളിലൊതുങ്ങും. എങ്കിലും ഇഷ്‌ടഭാജനമായ മീൻ കറിയെ കുറിച്ചുള്ള ഓർമ്മകൾ വീണ്ടും രസമുകുളങ്ങളെ ഉത്തേജിപ്പിക്കും.

നേരത്തെ ഭയാശങ്കയിലായ മലയാളികൾ മീൻ ചന്തകളെ കൈയ്യൊഴിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയിരുന്നു. പച്ച മീൻ ഭക്ഷിച്ചും കപ്പയും മീനും പാകം ചെയ്തും പ്രതിഷേധ സമരം നടത്തിയ അവർ മത്സ്യവിപണിക്കെതിരെയുള്ള കുപ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

fish

നിലവിൽ അന്യസംസ്ഥാന മത്സ്യ ലോബിയാണ് മീനിൽ രാസവസ്തുക്കൾ കലർത്തുന്നതെന്നും വിഷയത്തിൽ സർക്കാർ നടപടി കർശനമാക്കണമെന്നും ജീവിത മാർഗ്ഗം വഴിമുട്ടിയ ആ തൊഴിലാളികൾ ആവശ്യപ്പെട്ടു.

കൊള്ള ലാഭേച്ഛയാൽ വൻകിടക്കാർ കാട്ടുന്ന നെറികേട് ഈ പാവം തൊഴിലാളികളെയാണല്ലോ ദോഷകരമായി ബാധിക്കുന്നതെന്ന ചിന്ത സമൂഹത്തിനുണ്ടായി.

ഇന്നിതാ മത്സ്യവിപണി വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ചെറുകിട മീൻപിടിത്തക്കാരിൽ നിന്ന് മത്സ്യം വാങ്ങാനായി നൂറുകണക്കിന് ആളുകൾ വന്നെത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അല്ലെങ്കിൽ തന്നെ നല്ലൊരു മീൻ കറി ഒഴിവാക്കി എത്ര നാൾ പിടിച്ചു നിൽക്കാനാകും ഒരു മലയാളിക്ക്!

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala, roads, traffic, travellers, jokes, vehicles, comedy, accidents, auto rickshaw, bus, lorry, car, two wheelers, bike, women, pride, over taking, indicator, drivers, crossing, pedestrian, streets,

പൊതു നിരത്തുകളിലെ മലയാളിത്തമാശകൾ

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ