മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്

കൊച്ചി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങളിൽ മാരക രാസവസ്തുവായ ഫോര്‍മാലിന്‍ ( formalin ) കലര്‍ത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ആശങ്കയിലായ മലയാളികൾക്ക് ആശ്വാസമായി പുതിയ റിപ്പോർട്ട്.

മത്സ്യങ്ങളിൽ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള സ്ട്രിപ്പുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു.

സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്.

ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെ കിറ്റ് ഉടൻ തന്നെ വിപണിയിലെത്തും. ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്.

കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് പരിശോധിക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണ് കിറ്റിലുണ്ടാകുക.

സ്ട്രിപ്പ് മത്സ്യത്തിൽ പതിയെ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുമ്പോൾ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു നിമിഷങ്ങള്‍ക്കകം ഫലമറിയാനാകും.

‘ഓപ്പറേഷന്‍ സാഗര്‍ റാണി’ എന്ന പരിശോധനയുടെ ഭാഗമായി കേരളത്തില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ 22 ടണ്ണോളം മത്സ്യമാണ് അടുത്ത ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

അതേസമയം, മത്‌സ്യം കഴിക്കരുതെന്ന വ്യാജ പ്രചരണത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന മീനിന്റെ ഗുണനിലവാരത്തെ കുറിച്ച്‌ പ്രചരണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പുറത്തു നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിലാണ് മായം കലര്‍ന്നിട്ടുള്ളതെന്നും അവ പിടിച്ചെടുക്കേണ്ടത് ചെക് പോസ്റ്റുകളിലാണ് എന്നും പ്രതിഷേധക്കാർ അറിയിച്ചു.

എന്നാല്‍ തദ്ദേശീയമായി പിടിക്കുന്ന മത്‌സ്യങ്ങളില്‍ മായമില്ലെന്നും ഇക്കാര്യം പറയേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി.

തന്മൂലം കടലില്‍ നിന്ന് പിടിക്കുന്ന മത്‌സ്യത്തിന് ന്യായമായ വില കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Arun Shourie , criticism, BJP, Kashmir, Modi, policies, surgical strike, senior journalist, Kashmir: Glimpses of History', Congress leader ,Saifuddin Soz, 

ബിജെപിയുടെ നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അരുൺ ഷൂരി

Nissan Digital Hub , land , allotment,Govt order, Technocity,  Nissan Motors, Chief Minister, 

നിസാൻ ഡിജിറ്റൽ ഹബ്ബിന് ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി