Movie prime

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണം

കേരളതീരത്ത് കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട മുഴുവൻ മത്സ്യതൊഴിലാളി കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുനരധിവാസ പദ്ധതിയ്ക്ക് രൂപം നൽകാനും നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ് വർക്കേർഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. കടൽക്ഷോഭം, പേമാരി, ചുഴലിക്കാറ്റ്, കനത്ത മഴ എന്നിവമൂലം മത്സ്യതൊഴിലാളികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ദേശീയ ദുരന്ത നിവാരണ പട്ടികയിൽപ്പെടുത്തി, നഷ്ടപരിഹാരം നല്കാൻ കേന്ദ്ര സർക്കാരും More
 
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണം

കേരളതീരത്ത് കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട മുഴുവൻ മത്സ്യതൊഴിലാളി കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുനരധിവാസ പദ്ധതിയ്ക്ക് രൂപം നൽകാനും നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ് വർക്കേർഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. കടൽക്ഷോഭം, പേമാരി, ചുഴലിക്കാറ്റ്, കനത്ത മഴ എന്നിവമൂലം മത്സ്യതൊഴിലാളികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ദേശീയ ദുരന്ത നിവാരണ പട്ടികയിൽപ്പെടുത്തി, നഷ്ടപരിഹാരം നല്കാൻ കേന്ദ്ര സർക്കാരും തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് പോലെ സ്ഥലപരിമിതിയുള്ളതും കടൽകയറ്റം വ്യാപകമാകുന്ന പ്രദേശങ്ങളിൽ കോൺഗ്രീറ്റ് തൂണുകളിൽ നിൽക്കുന്ന വീടുകൾ നിർമ്മിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ കടൽവെള്ളം കയറിയാലും വീടുകൾക്ക് കേടുപാട് സംഭവിക്കില്ല. കടൽക്ഷോഭവും പേമാരിയും വ്യാപകമായതോടുകൂടി മത്സ്യതൊഴിലാളികൾക്ക് പണിക്കുപോകാനാകാതെ അവർ പട്ടിണിയിലാണ്. ഈ അവസ്ഥ കുറെ ദിവസങ്ങൾ കൂടി തുടരാനാണ് സാദ്ധ്യത. കേരളത്തിൻറെ സൈന്യമായ മത്സ്യതൊഴിലാളികൾക്ക് അവരുടെ പട്ടിണിമാറ്റാൻ ഒരുകുടുംബത്തിന് പ്രതിമാസം 58 രൂപയുടെ സൗജന്യ റേഷനല്ല വേണ്ടത്. ഒരു നിശ്ചിത തുക നൽകി അവരെ സഹായിക്കുവാനാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി കൈക്കൊള്ളേണ്ടതെന്ന് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു.