മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ആഗസ്റ്റ് 29 വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തിന്റെ ആദരം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശസ്തിപത്രം മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ. എ. സമ്പത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലയിലെ എം.എല്‍.എമാര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ സംബന്ധിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി നന്ദിയും പറയും.

പ്രളയദുരന്തത്തില്‍ വിവിധ ജില്ലകളില്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ അവരുടെ യാനങ്ങളുമായി സേവനസന്നദ്ധരായി മുന്നോട്ടുവന്ന് ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

ആരുടേയും ഉത്തരവ് കാത്തുനില്‍ക്കാതെ നാടിന്റെ രക്ഷയ്ക്കായി പ്രയത്‌നിച്ച അവരുടെ സേവനത്തിനുള്ള നന്ദി അറിയിക്കുന്നതിനായാണ് സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകം: മുഖ്യമന്ത്രി