കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സർക്കാരിന്റെ ആദരവ്

തിരുവനന്തപുരം: സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയർത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടൻ തന്നെ വിവിധ ജില്ലകളിൽ നിന്ന് ഒൗട്ട്ബോട് എഞ്ചിൻ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് മുന്നോട്ട് വരികയുണ്ടായി.

ഉത്തരവ് കാത്തു നിൽക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവർത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ് സർക്കാർ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പൊന്നട അണിയിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ആഗസ്റ്റ് 29-ന് വൈകുന്നേരം 4 മണിക്ക് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ ചേരുന്ന ‘ആദരം 2018’ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.

ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, സഹകരണം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.പി-മാരായ ശശിതരൂർ, എ.സമ്പത്ത്, എം.എൽ.എ-മാരായ കെ.മുരളീധരൻ, കെ.ആൻസലൻ, സി.ദിവാകരൻ, സി.കെ ഹരീന്ദ്രൻ, വി. ജോയ്, ഡി.കെ. മുരളി, ഒ.രാജഗോപാൽ, കെ.എസ് ശബരിനാഥൻ, ബി. സത്യൻ, എെ.ബി. സതീഷ്, വി. എസ് ശിവകുമാർ, എം.വിൻസെന്റ്, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മത്സ്യഫെഡ് ചെയർമാർ പി.പി ചിത്തരഞ്ജൻ, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു

പ്രളയക്കെടുതി നേരിടാന്‍ 325 പുതിയ താത്ക്കാലിക ആശുപത്രികള്‍