in

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകും

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കു സർക്കാരിൽ നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കാനുള്ള ധനസഹായ കുടിശികകളെല്ലാം ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച മത്സ്യ കർഷകർക്കുള്ള ധനസഹായ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നൽകുന്ന പദ്ധതിയിൽ ഈ വർഷം കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള വിവാഹ ധനസഹായം, രോഗചികിത്സാ സഹായം, ഇൻഷ്വറൻസ് ധനസഹായം, ശാരീരിക അവശതയുള്ളവർക്കുള്ള ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായം എന്നീ വിഭാഗങ്ങളിലായി 322 പേർക്ക് 69.93 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രളയത്തിൽ മത്സ്യകൃഷിയിൽ നാശനഷ്ടമുണ്ടായ അഞ്ചു കർഷകർക്കും ധനസഹായം നൽകി.

കോവളം കെ.ജെ.ജെ.എം. അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ എം.വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിസാ ബീവി, ഷൈനി വിൽഫ്രഡ്, മത്സ്യബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പൗരത്വ ബിൽ; അസമിൽ മോദിക്കെതിരെ രണ്ടാം ദിനവും കരിങ്കൊടി 

സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ തിങ്കളാഴ്ച