Movie prime

9211 പേർക്ക് പുതുജീവൻ നൽകി ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തനം

മഴക്കെടുതികളിൽ നിന്ന് 9211 പേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനം തുണയായതായി ഫിഷറീസ്, മന്ത്രി ജെ.മേഴ്സികുട്ടിയമ്മ അറിയിച്ചു. മഴക്കെടുതിയുണ്ടായ ആദ്യദിനം തന്നെ വിവിധ ജില്ലകളിൽ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളാണ് ഇത്രയും ജീവനുകൾ സംരക്ഷിക്കാൻ സഹായകരമായത്. 14 ജില്ലകളിലേക്കും രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ 470 ബോട്ടുകളും, 361 കടൽസുരക്ഷ പ്രവർത്തകരെയും, 1503 മത്സ്യതൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിരുന്നു. ഇതിൽ 282 ബോട്ടുകളും, 184 കടൽസുരക്ഷ പ്രവർത്തകരും 1176 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ 67 ദുരിതബാധിത More
 
9211 പേർക്ക് പുതുജീവൻ നൽകി ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തനം

മഴക്കെടുതികളിൽ നിന്ന് 9211 പേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനം തുണയായതായി ഫിഷറീസ്, മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ അറിയിച്ചു.

മഴക്കെടുതിയുണ്ടായ ആദ്യദിനം തന്നെ വിവിധ ജില്ലകളിൽ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളാണ് ഇത്രയും ജീവനുകൾ സംരക്ഷിക്കാൻ സഹായകരമായത്. 14 ജില്ലകളിലേക്കും രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ 470 ബോട്ടുകളും, 361 കടൽസുരക്ഷ പ്രവർത്തകരെയും, 1503 മത്സ്യതൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിരുന്നു.

ഇതിൽ 282 ബോട്ടുകളും, 184 കടൽസുരക്ഷ പ്രവർത്തകരും 1176 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ 67 ദുരിതബാധിത പ്രദേശങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കി. രക്ഷാപ്രവർത്തനത്തിനുപോയ 282 ബോട്ടുകളിൽ 262 ബോട്ടുകൾ ദൗത്യം പൂർത്തിയാക്കി തിരിച്ചുവന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 61 ബോട്ടുകൾക്ക് കേടുപറ്റി.

ഓരോ ജില്ലയിലും രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ബോട്ടുകൾ, കടൽ സുരക്ഷ പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ വിവരം കൊല്ലം-(10),(8),(37), ആലപ്പുഴ-(14),(0),(29), എറണാകുളം-(19),(7),(58), തൃശ്ശൂർ-(14),(7),(80), മലപ്പുറം-(72),(55),(213), കോഴിക്കോട്-(60),(40),(435), കണ്ണൂർ-(42),(42),(163), കാസർകോട്-(34),(25),(135), പാലക്കാട്-(6),(0),(16), വയനാട്-(1),(0),(0), ഇടുക്കി-(10),(0),(10).