ശരീരഭാരം  നിയന്ത്രിക്കാൻ  അഞ്ച് പഴവർഗങ്ങൾ 

ശരീരഭാരം കൂടുതലാണ് എന്ന തോന്നൽ  വരുമ്പോഴാണ് വ്യായാമത്തെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചുമൊക്കെ നാം ബോധവാന്മാരാകുന്നത്.  ഭാരം  നിയന്ത്രിക്കുന്നതിൽ  ഭക്ഷണശീലത്തിന്  പ്രധാന  പങ്കുണ്ട്. വ്യായാമം  കൊണ്ട്  മാത്രം തൂക്കം കുറയ്ക്കാനാവില്ല. മറിച്ച് നമ്മുടെ  ഭക്ഷണ ക്രമത്തിൽ വരുത്തുന്ന മാറ്റം വ്യായാമത്തേക്കാൾ ഫലപ്രദമായി  ശരീരഭാരം  നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വ്യായാമം നമുക്ക് ആരോഗ്യം പ്രദാനം  ചെയ്യുമ്പോൾ ശരിയായ  ഭക്ഷണ ശീലം  ശരീര ഭാരം നിയന്ത്രിക്കുന്നു.

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം രോഗങ്ങളെ അകറ്റി നിർത്താനും  സഹായിക്കുന്നു. സീസണലായി കിട്ടുന്ന പഴങ്ങളും പച്ചക്കറികളും  കഴിക്കുന്നതിലൂടെ  ധാരാളം പ്രയോജനങ്ങളുണ്ട്.   തണുപ്പ് കാലത്ത് ഉണ്ടാവുന്ന പഴവർഗങ്ങളിൽ  ധാരാളം ഫൈബറും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അത്  നമ്മുടെ  ദഹന പ്രക്രിയയെ  മന്ദീഭവിപ്പിച്ച് വിശപ്പ്  കുറയ്ക്കുന്നു . ഇതിലൂടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  ഇത്തരത്തിൽ ശരീര ഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന പഴവർഗങ്ങളാണ് മുന്തിരി, മാതളം, നാരങ്ങ ,കിവി, വാഴപ്പഴം എന്നിവ.

മുന്തിരി

മുന്തിരി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ രക്ത സമ്മർദ്ദം  നിയന്തിക്കുകയും  ചെയ്യുന്നു.  വളരെ  കുറച്ച് കലോറി മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളു. എന്നാൽ  വിറ്റാമിൻ, ഫൈബർ, ആന്റി ഓക്സിഡന്റുകൾ  എന്നിവ ഉയർന്ന  അളവിലുണ്ട്    മുന്തിരിയുടെ  ഗ്ലൈസമിക് ഇൻഡെക്സ് വളരെ താഴ്ന്നതാണ്.,  ശരീരഭാരം കുറയ്ക്കാൻ അത്  സഹായിക്കുന്നു.

മാതളം

ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ , ഫൈബർ, ഇലക്ട്രോലൈറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട് . കലോറി വളരെ കുറവായതിനാൽ വ്യായാമത്തിന് മുൻപും ശേഷവും സ്നാക്സായി  കഴിക്കുന്നത്  നല്ലതാണ്. പ്രതിരോധ ശേഷി വർധിപ്പിക്കും.

നാരങ്ങ

ശരീര ഭാരം കുറയ്ക്കാനുള്ള  ഉത്തമ ഔഷധമാണ് നാരങ്ങ. വിറ്റമിൻ  സി യുടെ  വലിയൊരു  കലവറയായ നാരങ്ങയിൽ  ആൻറി ഓക്സിഡന്റ ധാരാളമായി  അടങ്ങിയിട്ടുണ്ട്. ഫ്ളവനോയ്ഡുകളും ധാരാളമുണ്ട്.. നാരങ്ങ ചേർത്ത  വെള്ളം   കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്തുന്നു.

കിവി

കിവിയിൽ  വൈറ്റമിൻ സി, ഇ,  ഫൈബറുകൾ എന്നിവ ധാരാളം  അടങ്ങിയിട്ടുണ്ട്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊളസ്ട്രോൾ നില  മെച്ചപ്പെടുത്തുകയും ചെയ്യും..

വാഴപ്പഴം

ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയതിനാൽ  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ  വാഴപ്പഴം  ഒഴിവാക്കുന്നതായി കാണാറുണ്ട്. എന്നാൽ വാഴപ്പഴത്തിൽ  ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം,  ആൻറി ഓക്സിഡൻറുകൾ എന്നിവയും ഉണ്ട്..  ഇൻസുലിൻ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും  വാഴപ്പഴം നല്ലതാണെന്നും പഠനങ്ങൾ വന്നിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹർത്താൽ . പണിമുടക്ക്

ഇവരെ നിങ്ങൾ അറിയും; പക്ഷേ, അവരെപ്പറ്റി ഒന്നുമറിയില്ല