in ,

ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവന്തപുരം: ഫ്‌ളാഷ് മോബില്‍ (flash mob) ബുർഖ ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി.

എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനികള്‍ മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയത്.

ബുർഖ ധരിച്ച് ഇതിൽ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്നാണ് ഈ സംഭവത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി.

പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കി.

പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിൽ പരിഹസിച്ച സംഭവം ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്‌തിരുന്നു.

മതനിന്ദ ആരോപിച്ചാണ് പെൺകുട്ടികളുടെ ഫ്ലാഷ് മോബിനെ പറ്റി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎഫ്എഫ്കെ: വിശദവിവരങ്ങളുമായി സാംസ്‌കാരിക വകുപ്പ്

Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers

ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ