flex, environment, Kerala, ban, political parties, hospitals, govt offices, additional chief secretary, advertisements, board, pollution, 
in , ,

പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ

തിരുവനന്തപുരം: പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമായ പോളി വിനൈല്‍ ഫ്ലക്സുകള്‍ ( flex ) നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകൾ നിരോധിക്കാൻ രാഷ്ട്രീയപാര്‍ട്ടികൾ പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.

പോളി വിനൈല്‍ ഫ്ലക്സുകളുടെ നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പോളി വിനൈല്‍ ഫ്ലക്സുകള്‍ക്ക് പകരം പോളി എഥിലിന്‍ ഫ്ലക്സുകളാണ് അധികൃതർ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നിര്‍മിക്കുന്നത് സംബന്ധിച്ച നിര്‍മാതാക്കളുടെ ആശങ്ക കൂടി പരിഹരിച്ചശേഷമാകും ഉത്തരവ് പുറപ്പെടുവിക്കുക.

നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പോളി വിനൈല്‍ ഫ്ലക്സുകളുടെ പുനരുത്പാദനം ചെലവേറിയതാണ്. കൂടാതെ ഇവ കത്തിക്കുമ്പോൾ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത്.

പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഇവ പരിസ്ഥിതി സൗഹാര്‍ദമല്ല. എന്നാല്‍ പോളി എഥിലിന്‍ ഫ്ലക്സുകള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്ലെന്ന് വിദഗ്ദ സമിതി വ്യക്തമാക്കിയിരുന്നു.

പോളി വിനൈല്‍ ഫ്ലക്സുകളെ അപേക്ഷിച്ച്‌ 10 ശതമാനം മുതല്‍ 15 ശതമാനം വരെ കൂടുതലാണ് പോളി എഥിലിന്‍ ഫ്ലക്സുകളുടെ നിര്‍മാണച്ചെലവ്. കൂടാതെ ഉറപ്പും അല്‍പ്പം കുറവാണ്.

അതിനാല്‍ വലിയ ഫ്ലക്സുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥിരത നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്ന ഫ്ലക്സ് നിര്‍മാതാക്കളുടെ വാദം സർക്കാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്.

നിര്‍മാണച്ചെലവ് കുറവായതിനാൽ വ്യാപകമായി ഉപയോഗിക്കുന്ന പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച്‌ മന്ത്രി കെ.ടി. ജലീല്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിരുന്നു.

എന്നാൽ മണ്ണിൽ ലയിച്ചു ചേരാത്ത, കത്തിച്ചാൽ വിഷവാതകം പുറപ്പെടുവിക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍ക്കെതിരേ സര്‍ക്കാരിന്റെ ബോധവത്കരണം ഒരുവശത്ത് നടക്കുമ്പോൾ തന്നെ മറുവശത്ത്
ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍തന്നെ ഫ്ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുകയാണ്.

സര്‍ക്കാര്‍ പരിപാടികള്‍ക്കും പദ്ധതികളുടെ പ്രചാരണത്തിനും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിച്ചുകൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നത്.

തലസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ കേരളത്തിലുടനീളമുള്ള എല്ലാ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പാതയോരങ്ങളിലും വൈദ്യുതത്തൂണുകളിലുമെല്ലാം മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങളുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് നടന്ന പരിപാടികളുടെ ബോര്‍ഡുകള്‍ പലതും നിലവിൽ അപകടാവസ്ഥയിലാണെങ്കിലും അവ പോലും മാറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

stock market , Karnataka election result, NSE, BSE, sensex, strength, shares, BJP, JDS, Congress, Jimeet Modi, founder , CEO, Samco Securities, 

കർണാടക തിരഞ്ഞെടുപ്പ് ഫലം: മികച്ച മുന്നേറ്റവുമായി ഓഹരി വിപണി

Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 

ഗർഭധാരണ വേളയിലെ പൊണ്ണത്തടി; പുതിയ വെളിപ്പെടുത്തലുമായി പഠനഫലം