flights, DGCA, Indigo, Go Air, passengers, cancel, aviation, website, information
in , ,

സാങ്കേതിക തകരാര്‍: 65 വിമാനങ്ങൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷമായി

മുംബൈ: തുടര്‍ച്ചയായി സംഭവിക്കുന്ന സാങ്കേതിക തകരാറുകളെ തുടർന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 65 വിമാനങ്ങൾക്ക് ( flights ) പറക്കല്‍ അനുമതി നിഷേധിച്ചു. ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ഡി.ജി.സി.എ. പറക്കല്‍ അനുമതി നിഷേധിച്ചത്.

സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ധാരാളം വിമാനയാത്രക്കാർ വലഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങളാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.

വാദിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ എയര്‍ 18 സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. വിമാനങ്ങള്‍ റദ്ദ് ചെയ്തതായി ഇന്‍ഡിഗോയുടെ വെബ് സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പാറ്റ്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗുവാഹത്തി എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദു ചെയ്തത്.

പ്രാറ്റ് ആന്‍ഡ് ആംപ്, വിട്നി എന്‍ജിന്‍സുകള്‍ ഉള്ള എ320 നിയോ വിമാനങ്ങളാണ് അധികൃതർ നിലത്തിറക്കിച്ചത്. ലക്നൗവില്‍ നിന്നും അഹമ്മദാബാദിലേക്ക് പറന്ന വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു.

ആകാശത്തുവച്ച്‌ യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ഡിജിസിഎ ഇന്നലെ ആവശ്യപ്പെട്ടത്. ഫെബ്രുവരി മുതല്‍ മൂന്നു വിമാനങ്ങൾ ഇതേ കാരണത്താൽ നിലത്തിറക്കിയിരുന്നു.

സാങ്കേതികത്തകരാറുകൾ അടിയന്തിരമായി പരിഹരിക്കാതെ സർവീസ് നടത്തുന്ന കമ്പനികളുടെ നിലപാട് അതീവ ഗുരുതരമായ പ്രശ്നമായി വിലയിരുത്തപ്പെടുന്നുണ്ട്.

flights, DGCA, Indigo, Go Air, passengers, cancel, aviation, website, information

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreejesh , Commonwealth Games , Sardar Singh, dropped, PR Sreejesh,India, hockey , team, selected, Manpreet , captain, 

കോമണ്‍വെല്‍ത്ത്: ഇന്ത്യൻ ഹോക്കി ടീമിൽ സർദാർ സിംഗ് പുറത്ത്; ശ്രീജേഷ് അകത്ത് 

Honda ,starts, dispatches ,160 cc sporty motorcycle, X-Blade ,price, show room, booking, details,

ഹോണ്ടയുടെ 160സിസി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു