Movie prime

കോവിഡ്-19: ഫ്ലിപ്കാർട്ട് താത്ക്കാലികമായി ഇന്ത്യയിലെ സേവനം നിർത്തി

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ സേവനങ്ങൾ താല്കാലിമായി നിർത്തി. “നിങ്ങൾ വീട്ടിൽ തുടരുക, നമ്മൾ അവിടെ എത്തും, നമ്മൾ അതിജീവിക്കും, ഒരുമിച്ചു’ എന്ന സന്ദേശമാണ് ഫ്ലിപ്കാർട്ട് സൈറ്റോ ആപ്പോ തുറക്കുമ്പോൾ ഇപ്പോൾ കാണാനാകുന്നത്. കൂടാതെ സർക്കാർ നൽകുന്ന കൊറോണ പ്രതിരോധ നിർദേശങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. പുതിയ ഉത്പന്നങ്ങളുടെ ലിസ്റ്റിംഗ് ഒഴിവാക്കിയെങ്കിലും പേയ്മെന്റ് സേവനങ്ങൾ ഇപ്പോഴും നടത്താൻ സാധിക്കും. ഉപയോക്താക്കൾക്ക് ഇത് വഴി ഫോൺ, കറന്റ് ബില്ല് തുടങ്ങിയ സേവനങ്ങൾ നടത്താൻ സാധിക്കും. ആമസോൺ തങ്ങളുടെ പ്രവർത്തനം ഇന്ത്യയിൽ More
 
കോവിഡ്-19: ഫ്ലിപ്കാർട്ട് താത്ക്കാലികമായി ഇന്ത്യയിലെ സേവനം നിർത്തി

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ സേവനങ്ങൾ താല്കാലിമായി നിർത്തി. “നിങ്ങൾ വീട്ടിൽ തുടരുക, നമ്മൾ അവിടെ എത്തും, നമ്മൾ അതിജീവിക്കും, ഒരുമിച്ചു’ എന്ന സന്ദേശമാണ് ഫ്ലിപ്‌കാർട്ട് സൈറ്റോ ആപ്പോ തുറക്കുമ്പോൾ ഇപ്പോൾ കാണാനാകുന്നത്. കൂടാതെ സർക്കാർ നൽകുന്ന കൊറോണ പ്രതിരോധ നിർദേശങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

പുതിയ ഉത്പന്നങ്ങളുടെ ലിസ്റ്റിംഗ് ഒഴിവാക്കിയെങ്കിലും പേയ്‌മെന്റ് സേവനങ്ങൾ ഇപ്പോഴും നടത്താൻ സാധിക്കും. ഉപയോക്താക്കൾക്ക് ഇത് വഴി ഫോൺ, കറന്റ്‌ ബില്ല് തുടങ്ങിയ സേവനങ്ങൾ നടത്താൻ സാധിക്കും.

ആമസോൺ തങ്ങളുടെ പ്രവർത്തനം ഇന്ത്യയിൽ തത്കാലികമായി നിർത്തുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്ലിപ്കാർട്ടിന്റെ പ്രഖ്യാപനവും വന്നത്.