പ്രളയ ബാധിതരായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും ഇല്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ക്ക് ഇരയായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും നികുതിവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകില്ല.

പ്രളയബാധ ഉണ്ടായ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസോ നടപടികളോ എടുക്കരുതെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രളയത്തിൽ നഷ്ടപ്പെട്ട ചരക്കുശേഖരത്തിന് എടുത്ത ഇന്‍പുട്ട് ടാക്സ് തിരികെ അടപ്പിക്കുന്നതിനുവേണ്ടി ഒരു ജില്ലാ ഉദ്യോഗസ്ഥൻ ഇറക്കിയ നിർദ്ദേശം അനവസരത്തിലുള്ളതാണ്.

ജിഎസ്ടി നിയമത്തിലെ സെക്ഷനുകള്‍ വ്യാഖ്യാനിച്ചാണ് ഈ നിർദ്ദേശം തയ്യാറാക്കിയത്. വിവേകരഹിതമായി പെരുമാറിയ ടി ഉദ്യോഗസ്ഥനോട് ഇതിനകം തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിനുമായുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതിനും സംസ്ഥാന ജി.എസ്.ടി ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ യോഗം സെപ്തംബര്‍ 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷനില്‍ നടത്തും.

പ്രളയക്കെടുതികൾക്ക് ഇരയായ വ്യാപാരികളെ നികുതിവകുപ്പ് ദ്രോഹിക്കുന്നു എന്ന മട്ടിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ആശങ്കള്‍ക്കും യാതൊരുവിധ അടിസ്ഥാനവുമില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാചക വാതക വില വർധന പിൻവലിക്കണം: കെ എം മാണി

മഴക്കെടുതി: തിരുവനന്തപുരം ജില്ലയ്ക്ക് 702.96 കോടി രൂപയുടെ നഷ്ടം