Movie prime

വെളളപ്പൊക്കം: രക്ഷാപ്രവര്‍ത്തനത്തിന് പോലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്ത്

കാലവര്ഷം ശക്തമായി തുടരുന്ന സാഹചര്യത്തില് അടിയന്തിര ഘട്ടങ്ങള് നേരിടുന്നതിന് ബറ്റാലിയനുകള് ഉള്പ്പെടെ കേരള പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്ത് എത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. വെളളപ്പൊക്കം മൂലം ദുരിതം നേരിടുന്ന എല്ലാ ജില്ലകളിലും പോലീസ് രക്ഷാപ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞു. പോലീസ് സേനയുടെ എല്ലാ വിഭാഗങ്ങളും ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് പങ്കെടുക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനത്തിന് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും ശേഖരിച്ച് പ്രവര്ത്തന സജ്ജമാക്കിയിട്ടുണ്ട്. സഹായം അഭ്യര്ത്ഥിച്ച് വിളിക്കുന്ന ദുരിതബാധിതര്ക്ക് കേരളാപോലീസ് എത്രയും പെട്ടെന്ന് More
 
വെളളപ്പൊക്കം: രക്ഷാപ്രവര്‍ത്തനത്തിന്  പോലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്ത്

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് ബറ്റാലിയനുകള്‍ ഉള്‍പ്പെടെ കേരള പോലീസിന്‍റെ എല്ലാ വിഭാഗങ്ങളും രംഗത്ത് എത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

വെളളപ്പൊക്കം മൂലം ദുരിതം നേരിടുന്ന എല്ലാ ജില്ലകളിലും പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

പോലീസ് സേനയുടെ എല്ലാ വിഭാഗങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും ശേഖരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്ന ദുരിതബാധിതര്‍ക്ക് കേരളാപോലീസ് എത്രയും പെട്ടെന്ന് സഹായം എത്തിച്ചുവരുന്നു.