തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളറിയാനും അവരുടെ നഷ്ടങ്ങള്‍ വിലയിരുത്താനുമായി വനിതാ ശിശു വികസന വകുപ്പും പ്ലാനിംഗ് ബോര്‍ഡും സംയുക്തമായി ഒരു പഠനം നടത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പനും ജെന്‍ഡര്‍ അഡ്വൈസറായ ഡോ. റ്റി.കെ. ആനന്ദിയുമാണ് പഠനം നയിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ അപഗ്രഥിച്ച് അവയില്‍ ഏതൊക്കെ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കാന്‍ കഴിയും എന്നതും പരിശോധിക്കും.
കൂടാതെ കുട്ടികളുടെ ആവശ്യങ്ങളെന്താണെന്നും സ്ത്രീകള്‍ക്ക് തൊഴിലുള്പ്പെടെയുളള ജിവനോപാധികള്‍ എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നിവ ഉള്‍പ്പെടെയുളളവയും പഠനവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരന്തം അതിജീവിക്കാന്‍ ഒറ്റക്കെട്ടായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീട്ടിലെത്തിയ സാഹചര്യത്തില്‍ അവരെ കാത്തിരിക്കുന്നത്, അവര്‍ ഉപേക്ഷിച്ചു പോയ വീടല്ല എന്നത് തന്നെ ഏറെ സങ്കടകരമാണ്.
ഏതൊരു ദുരന്തവും അത് പ്രകൃതിദത്തമായാലും മനുഷ്യ നിര്‍മ്മിതമായാലും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. കേരളത്തിലെ പ്രളയ ദുരന്തത്തിലെ വസ്തുതകളും മറ്റൊന്നല്ല. അതിനാലാണ് സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിന് വേണ്ടി നടത്തിയിരുന്ന പരിപാടികള്‍ തുടരുന്നതോടൊപ്പം ഇങ്ങനെയൊരു പഠനം നടത്താന്‍ വനിതാശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments
0 comments