Flying Bum, crashed, investigation, injuring , two people, World’s largest aircraft , English county, Bedfordshire, Airlander 10, 92 meters (300ft) long ,weighs 20 tons, Hybrid Air Vehicles Ltd, Air Accidents Investigation Branch
in ,

ആകാശക്കപ്പല്‍ ഫ്ലയിംഗ് ബം തകര്‍ന്നു; അന്വേഷണം ഊർജ്ജിതം

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പലായ ‘ഫ്ലയിംഗ് ബം’ (Flying Bum) തകര്‍ന്നു വീണു. ഇംഗ്ലണ്ടിലെ ബെഡ്ഫഡ്ഷെയറിലാണ് ‘ഫ്ലയിംഗ് ബം’ എന്നറിയപ്പെടുന്ന എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നു വീണത്. ഭൂമിയുമായി ബന്ധിപ്പിച്ചിരുന്ന ബന്ധനം വേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബെഡ്ഫഡ്ഷെയറിലെ പാടത്തിലേക്ക് എയര്‍ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

അപകടകാരണത്തെ സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് അറിയിച്ചു. എയർ ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. തകര്‍ന്ന എയര്‍ലാന്‍ഡറില്‍ നിന്നും ഇന്ധനവും, ഹീലിയം വാതകവും അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്തിരുന്നു.

അപകടത്തില്‍ ഒരുസ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. അറുപത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന് പത്ത് ടണ്‍ ഭാരം വരെ വഹിക്കാൻ ശേഷിയുണ്ട്. ആഢംബര യാത്രകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ പ്രത്യേകം തയ്യാറാക്കിയ ഈ ആകാശക്കപ്പലിന് 20 ടണ്‍ ഭാരമുണ്ട്.Flying Bum, crashed, investigation, injuring , two people, World’s largest aircraft , English county, Bedfordshire, Airlander 10, 92 meters (300ft) long ,weighs 20 tons, Hybrid Air Vehicles Ltd, Air Accidents Investigation Branch

മണിക്കൂറില്‍ 148 കിലോമീറ്ററാണ് കപ്പലിന്റെ രൂപസാദൃശ്യമുള്ള ആകാശക്കപ്പലിന്റെ പരമാവധി വേഗത. 302 അടി നീളവും, 143 അടി വീതിയും, 85 അടി ഉയരവുമുള്ള എയര്‍ലാന്‍ഡര്‍ 10-ന് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ A380-നെക്കാൾ 50 അടി നീളമുണ്ട്.

അമേരിക്കന്‍ സൈനികാവശ്യങ്ങള്‍ക്ക് വേണ്ടി 2012-ല്‍ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് ആകാശക്കപ്പല്‍ എന്ന ആശയം അവതരിപ്പിച്ചു. ഹെലികോപ്റ്ററിനെ പോലെ കുത്തനെ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ എയര്‍ലാന്‍ഡറിന് റണ്‍വെയുടെ ആവശ്യമില്ല. എന്നാൽ വളരെയേറെ ചിലവേറിയ പദ്ധതിയില്‍ നിന്നും അമേരിക്ക പിന്മാറി.

ഇതിനെ തുടർന്ന് എയര്‍ലാന്‍ഡറിനെ നിര്‍മ്മാതാക്കള്‍ അതിനെ സ്വകാര്യ ബിസിനസ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുവാനുള്ള ആശയത്തിൽ എത്തിച്ചേരുകയായിരുന്നു. 2019 മുതല്‍ സേവനം ആരംഭിക്കാനിരിക്കെയാണ് എയര്‍ ലാന്‍ഡര്‍ 10 തകര്‍ന്നത്. മുന്‍പ് പരീക്ഷണ പറക്കലിനിടയിലും ഫ്ലയിംഗ് ബം തകര്‍ന്നു വീണിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഷ്ണു കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,

മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍