ഭക്ഷ്യ സുരക്ഷ: തിരുവനന്തപുരം -ന്യൂഡല്‍ഹി സൈക്ലത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു  

തിരുവനന്തപുരം മുതല്‍ ന്യൂഡല്‍ഹി വരെ അഖിലേന്ത്യ സൈക്ലത്തോണ്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും ‘ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം’ എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ ഗാന്ധി പാര്‍ക്കില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ബാറ്റണ്‍ ഏറ്റുവാങ്ങിയതോടെ സൈക്കിള്‍ റാലിക്ക് തുടക്കമായി.

നമ്മുടെ ജീവിതശൈലിയിലും ആഹാരശീലത്തിലും വരുത്തിയ മാറ്റം കാരണം ജീവിതശൈലീ രോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായുളള അവബോധത്തിന് അഖിലേന്ത്യ സൈക്ലിംഗ് മീറ്റ് വളരെയധികം ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശാല എന്നീ വഴികളിലൂടെ സഞ്ചരിച്ച് കളിയിക്കാവിള ഗ്രേയ്‌സ് ടി.ടി.സി.യിലെത്തി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോണ്‍ ബാറ്റണ്‍ കൈമാറി. 7500 സൈക്കിള്‍ യാത്രക്കാര്‍ 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത് എന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുല്ലപ്പള്ളിയോ ശ്രീധരൻ പിള്ളയോ ആയിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.

പ്രതിഷേധം: തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു