in

ഭക്ഷണം പ്രമേയമാക്കി  തൃശ്ശൂരിൽ നവചിത്രയുടെ ചലച്ചിത്രോത്സവം

തൃശൂർ: ഫാസ്റ്റ് ഫുഡ് സംസ്കാരം മനുഷ്യ ജീവിതത്തിൽ  ചെലുത്തുന്ന സ്വാധീനത്തെ ദൃശ്യവൽക്കരിക്കുന്ന സിനിമകൾ ഉൾപ്പെടുത്തി ‘ഭക്ഷണവും സിനിമയും’ എന്ന പേരിൽ  തൃശ്ശൂരിൽ ഇന്ന് ചലച്ചിത്രോത്സവം  ( film festival ) നടക്കും. നവചിത്ര  ഫിലിം  സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

ചൈനീസ് സംവിധായകൻ  ആങ് ലീ യുടെ   ‘ഈറ്റ് ഡ്രിങ്ക് മാൻ വുമൺ’, ലാസേ ഹാസ്‌ട്രം സംവിധാനം ചെയ്ത ‘ദി ഹൺഡ്രഡ് ഫൂട് ജേർണി’ ,ജൂസോ ഇതാമിയുടെ ജാപ്പനീസ് സിനിമ  ‘ടംപോപോ’ ,റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത ഇംഗ്ലീഷ് -സ്പാനിഷ് ഫിലിം  ‘ഫാസ്റ്റ് ഫുഡ് നേഷൻ’ എന്നീ  ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നവചിത്രയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന മേള സാഹിത്യ അക്കാദമിയിലാണ് നടക്കുന്നത്.

ഈറ്റ് ഡ്രിങ്ക് മാൻ വുമൺ

fastfoodcinema2തന്റെ  മുതിർന്ന  മൂന്നു പെൺമക്കളൊന്നിച്ചാണ്‌ ഷെഫ് ആ വീട്ടിൽ താമസിക്കുന്നത്.അപ്രതീക്ഷിത സംഭവങ്ങൾ തന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി രണ്ടാമത്തെ പെൺകുട്ടി തിരിച്ചറിയുന്നു.കുടുംബ ബന്ധങ്ങൾ സങ്കീർണ്ണമാവുന്നു.ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി കോർത്തിണക്കുന്ന സിനിമയെന്ന് പ്രകീർത്തിക്കപ്പെട്ട ചിത്രം.

ദി ഹൺഡ്രഡ് ഫൂട് ജേർണി

ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ ഒരു കുടുംബം.ഒരു റെസ്റ്റോറന്റ് തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കാനാണ്  പദ്ധതി. മാലൊരി മദാമിന്റെ പ്രശസ്തമായ ഈറ്ററിക്കടുത്തുള്ള സ്ഥലമാണ് അതിനായി അവർ കണ്ടെത്തുന്നത്.

ടംപോപോ

ചെറിയൊരു  കുടുംബം നടത്തുന്ന നൂഡിൽസ് കടയിൽ വന്നു ചേരുന്ന ഒരു  ട്രക് ഡ്രൈവർ.  കച്ചവടത്തിൽ വീട്ടുകാരെ സഹായിക്കാൻ അയാൾ  തീരുമാനിക്കുന്നു. മറ്റാരും ഇന്നേവരെ സമീപിച്ചിട്ടില്ലാത്ത തികച്ചും  മൗലികമായ ഒരു  പ്രമേയമാണ് ‘ടംപോപോ’ കൈകാര്യം ചെയ്യുന്നതെന്ന് നിരൂപകൻ റോജർ എബെർട് പറയുന്നു.

 ഫാസ്റ്റ് ഫുഡ് നേഷൻ

ഫാസ്റ്റ് ഫുഡ് വ്യാപാര രംഗത്തെ  കാണാ ക്കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം . മനുഷ്യരുടെ ആരോഗ്യത്തെ  ബാധിക്കുന്ന  ഫാസ്റ്റ് ഫുഡ് സംസ്കാരം സാമൂഹ്യ  ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് അന്വേഷിക്കുന്നു .എറിക് ഷ്ളോസറുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കുന്ന സിനിമ അമേരിക്കയിൽ  കുടിയേറ്റക്കാരെ വ്യാപകമായി  ചൂഷണവും ചെയ്യുന്നതും യാഥാർഥ്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. കോർപറേറ്റ്വൽക്കരണത്തെ അതി  നിശിതമായി വിമർശിക്കുന്ന ചിത്രം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Keshwendra kumar IAS, KSU

കരി ഓയില്‍ ഒഴിച്ച കേസ്; കേശവേന്ദ്രകുമാര്‍ പിന്മാറുന്നു

ഡി-സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട്