Forbes list, athletes, rich, Mayweather, India, cricket captain,  World's Highest-Paid Athletes 2018,Inidan, Kohli,, Li Na, Maria Sharapova , Serena Williams, LeBron James, Neymar, Virat Kohli 
in , ,

ഫോർബ്‌സ്: ഇത്തവണ സ്ത്രീകൾ പുറത്ത്; ഒരേയൊരു ഇന്ത്യൻ കളിക്കാരൻ ലിസ്റ്റിൽ ഉൾപ്പെട്ടു

ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരിൽ  ഒരേയൊരു ഇന്ത്യക്കാരൻ ഉൾപ്പെട്ടു. ഫോർബ്‌സ് ( Forbes ) മാസികയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് ക്രിക്കറ്റ് റ്റീം ക്യാപ്റ്റൻ വിരാട് കോലി ആഗോള സമ്പന്ന അത്‌ലറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.

അത്ലറ്റിക്സ് മേഖലയിൽ ശതകോടീശ്വരനായ അമേരിക്കൻ ബോക്സിങ് ചാമ്പ്യൻ ഫ്ലോയ്ഡ് മെയ് വെതർ ഒന്നാം സ്ഥാനത്തെത്തി. 41-കാരനായ മെയ് വെതർ 4 285 മില്യൺ യു എസ് ഡോളറുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യയിൽ നിന്ന് ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ച ഏക സ്പോർട്സ് താരം കോലി തന്നെ.  24 മില്യൺ യു എസ് ഡോളറുമായി 83-മത്തെ സ്ഥാനത്താണ് കോലിയുള്ളത്.

കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഇത് നാലാം തവണയാണ് മെയ് വെതർ ഒന്നാം സ്ഥാനത്തെത്തുന്നത്. യു എഫ് സി താരം കോണോർ മക് ഗ്രിഗൊറുമായുള്ള ആഗസ്റ്റ് മാസത്തെ മൽസരത്തോടെ പ്രതിഫലം 275 മില്യൺ യു എസ് ഡോളറായത് മെയ് വെതറിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തി.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ അർജന്റീനയുടെയും പോർച്ചുഗലിന്റെയും ഫുട്ബോൾ രാജാക്കന്മാരായ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുമാണ് ഇടം നേടിയത്.

111 ദശലക്ഷം അമേരിക്കൻ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ള മെസ്സിയുടെ പിച്ചിൽ നിന്നുള്ള വാർഷിക ശമ്പളം 80 മില്യൺ യു എസ് ഡോളറാണ്. അഡിഡാസ്, ഗെറ്റോറെയ്ഡ്, പെപ്സി, ഹുവായ് കമ്പനിക്കാർ നൽകുന്ന 27 മില്യൺ യു എസ് ഡോളർ വേറെയും.

19 മില്യൺ പരസ്യവരുമാനവും 90 മില്യൺ വാർഷിക ശമ്പളവും അടക്കം 109 ദശലക്ഷം അമേരിക്കൻ ഡോളർ വരുമാനമുള്ള ബ്രസീലിയൻ ഫുട്ബോളർ നെയ്മർ ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.

forbes-Kohli-blivenews.com

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരൻ മാത്രമല്ല മറിച്ച് ലോകത്തെ ഏറ്റവും പോപ്പുലറായ സ്പോർട്സ് താരങ്ങളിൽ ഒരാളാണ് വിരാട് കോലി എന്ന് ഫോർബ്‌സ് അഭിപ്രായപ്പെട്ടു. ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം അനുയായികളുള്ള ഒരാളുമാണ് ഈ 29 കാരൻ.

പത്തു ലക്ഷം യു എസ് ഡോളറിന് മുകളിൽ വാർഷിക വരുമാനം ഉറപ്പു നൽകുന്നതും പുതുതായി ഉണ്ടാക്കിയതുമായ എ പ്ലസ് കോൺട്രാക്ട് ലഭിച്ച 5 കളിക്കാരിൽ ഒരാളായി ഈയിടെയാണ് ബി സി സി ഐ കോലിയെ തെരഞ്ഞെടുത്തത്.

എന്നാൽ തന്റെ മുൻഗാമികളെപ്പോലെ വരുമാനത്തിന്റെ സിംഹഭാഗവും കോലി വാരിക്കൂട്ടുന്നത് കളിക്കളത്തിന് പുറത്തു നിന്നുള്ള ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് കരാറുകളിലൂടെയാണ്. പ്യൂമ, പെപ്സി , ഓഡി, ഓക് ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാൻഡ് അംബാസഡറാണ് ഈ യുവതാരം.

ഇക്കാര്യത്തിൽ കോലിക്ക് വഴികാട്ടി എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെ. ഒരേ സമയം ആറിലേറെ വ്യത്യസ്ത ബ്രാൻഡുകളുമായി അദ്ദേഹം കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.

ആഗോള സമ്പന്ന അത്‌ലറ്റുകളുടെ കൂട്ടത്തിൽ ഇത്തവണ ഒറ്റ സ്ത്രീ പോലും ഇല്ല. ഫോർബ്സിന്റെ ലിസ്റ്റിൽ സ്ഥിരമായി ഇടം പിടിക്കാറുള്ള ലി ന, മരിയ ഷെറപ്പോവ, സെറീന വില്യംസ് തുടങ്ങിയ ടെന്നീസ് താരങ്ങളൊന്നും ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ലി 2014-ൽ വിരമിച്ചു. ഉത്തേജക മരുന്നു വിവാദവും പതിനഞ്ചു മാസത്തെ നിരോധനവും ആണ് ഷെറാപോവ തഴയപ്പെടാനുള്ള കാരണം.

കഴിഞ്ഞ വർഷത്തെ ആദ്യ 100 ൽ ഇടം പിടിച്ച ഒരയൊരു വനിത സെറീന വില്യംസ് ആവട്ടെ കഴിഞ്ഞ സെപ്റ്റംബറിൽ മകൾ അലെക്സിക്ക് ജന്മം നൽകിയതിന് ശേഷം പ്രതിഫലത്തുകയിൽ കാര്യമായ കുറവ് വന്നതിന്റെ ക്ഷീണത്തിലുമാണ്.

8 ദശലക്ഷം അമേരിക്കൻ ഡോളറിൽനിന്ന് 62000 യു എസ് ഡോളറായി സെറീനയുടെ പ്രതിഫലം കുത്തനെ ഇടിഞ്ഞു. എൻ ബി എ ചാമ്പ്യൻ ലെ ബ്‌റോൺ ജെയിംസിന് ലിസ്റ്റിൽ ആറാം സ്ഥാനമുണ്ട്.

എൻഡോഴ്സ്മെന്റുകളിൽ നിന്നുള്ളതടക്കം കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയിൽ 85.5 അമേരിക്കൻ ഡോളറാണ് ഈ ബാസ്‌ക്കറ്റ് ബോൾ കളിക്കാരൻ സമ്പാദിച്ചു കൂട്ടിയത്. ടെന്നീസ് താരം റോജർ ഫെഡററാണ് ഏഴാം സ്ഥാനത്ത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

വിവാദ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിക്കാൻ ഉത്തരവായി