in , ,

വിദേശ മദ്യത്തിന്റെ വില വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് (Indian made foreign liquor) വില (price) വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിലവിലുള്ള വിലയുടെ ഏഴ് ശതമാനം ഉയര്‍ത്താൻ ധാരണയായി.

ബിവറേജസ് കോര്‍പ്പറേഷനും (Kerala State Beverages Corporation) ഉല്‍പ്പാദകരും തമ്മില്‍ നടന്ന ചർച്ചയെ തുടർന്നാണ് വില വർദ്ധിപ്പിക്കാൻ ധാരണയായത്.

പുതുക്കിയ വിലവിവരപ്പട്ടിക ഇന്ന് പുറത്തിറങ്ങുമെങ്കിലും നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ബിവറേജസ് കോര്‍പ്പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് മദ്യനിര്‍മ്മാണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിനെ തുടർന്നാണ് മദ്യ വില കൂട്ടാന്‍ തീരുമാനിച്ചത്.

നിലവിലുള്ള വിലയുടെ ഏഴ് ശതമാനമാണ് കമ്പനികള്‍ക്കുള്ള വിലവര്‍ദ്ധന. ഇതോടൊപ്പം നികുതി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ വില നിശ്ചയിക്കുന്നത്.

തന്മൂലം ആവശ്യക്കാർ ധാരാളമുള്ള ഹണിബീ, മാക്ഡവല്‍ ബ്രാന്‍ഡികളുടെ 750 മില്ലി ലിറ്ററിന് 510 രൂപയില്‍ നിന്ന് 545 രൂപയായി വര്‍ദ്ധിക്കുമെന്നാണ് സൂചന. ബിയര്‍, വൈന്‍ എന്നിവയ്ക്കും വിലവര്‍ദ്ധന ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.

റമ്മുകളില്‍ ഓള്‍ഡ്‌പേളിന്റെ വില 480 രൂപയില്‍ നിന്ന് 515 രൂപയായും ഓള്‍ഡ് പോര്‍ട്ടിന് 390 രൂപയില്‍ നിന്ന് 420 രൂപയായും വര്‍ദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപിന് അനുകൂലമായി മുഖ്യസാക്ഷിയുടെ മൊഴി

പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍