Foreign woman's murder  , minister, Kadakampally, controversy, Andrews, Kovalam, CBI, HC, notice, govt, 
in

വിദേശവനിതയു​ടെ മരണത്തിൽ വീണ്ടും വിവാദം; മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: വിദേശ വനിതയുടെ മരണത്തെ ( Foreign woman’s murder  ) തുടർന്നുള്ള അന്വേഷണത്തെ സംബന്ധിച്ച് വീണ്ടും വിവാദമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി രംഗത്തെത്തി. സംഭവത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടത് വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

വിദേശ വനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്‌ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നതായും എന്നാൽ വിദേശവനിതയുടെ മരണത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നല്‍കിയതെന്നും സി.ബി.ഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ ഭർത്താവിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, കേസ് അവസാനിപ്പിക്കുന്നതിനായി പോലീസിന് അതിയായ താല്‍പര്യം ഉണ്ടെന്നും കേസിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും തിരുവനന്തപുരത്ത് വച്ച് നടത്തിയ പത്രസമ്മേളനത്തിൽ ആൻഡ്രൂ ആരോപിച്ചു.

ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വനിതയുടെ ഭർത്താവ് ആൻഡ്രൂ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഇന്നലെ സർക്കാരിനും സിബിഐക്കും നോട്ടീസയച്ചിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

emergency period , media,press freedom seminar, Thrissur, Triprayar , journalism, threats, attack, 

അടിയന്തരാവസ്ഥയെ അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ

Bharathiraja , Tamil film director , case, Lord Ganesha , imported God,police ,registered case, court, riot, 

ഹിന്ദു ദൈവത്തെ കുറിച്ച് വിവാദ പരാമര്‍ശം; ഭാരതിരാജക്കെതിരെ കേസെടുത്തു