നിബിഡ വനത്തിന്റെ വന്യ പ്രതീതിയോടെ കാനനകാഴ്ച

തിരുവനന്തപുരം: ആന, കാട്ടുപോത്ത്, മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങൾകൊണ്ടു വിസ്മയം തീർക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാൾ.

മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോൾ കൺമുന്നിൽ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം.

വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആർട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നിൽ.പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളിൽ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.

ദുർഘടമായ ഉൾവനത്തിൽ വനംവകുപ്പ് ജീവനക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രങ്ങൾ. അപൂർവ വനവിഭവങ്ങളുടെ വിൽപ്പനയും ഇതോടൊപ്പമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന

കര്‍ണാടിക്-കാട്ടായിക്കൂത്ത്: അപൂര്‍വ്വ സംഗീത സംഗമത്തിന് ബിനാലെ വേദിയാകും