Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,
in , ,

വിഷഭക്ഷ്യക്കടത്ത് തുടരുന്നു; മലയാളികൾ ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിഷഭക്ഷ്യക്കടത്ത് തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരവെ മലയാളികൾ വൻ ആശങ്കയിൽ. സംസ്ഥാനത്ത് വീണ്ടും ഫോര്‍മാലിന്‍ ( formalin ) കലര്‍ന്ന മത്സ്യം പിടികൂടിയതിനെ തുടർന്ന് കേരളീയർ പരിഭ്രാന്തിയിലാണ്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സാഗര്‍ റാണി’യുടെ മൂന്നാം ഘട്ടത്തിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീണ്ടും രാസവിഷം കലർത്തിയ മത്സ്യം കണ്ടെത്തിയത്.

തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ശവശരീരം അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു.

രണ്ട് വാഹനങ്ങളിലായി 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ 15 മത്സ്യ ലോറികൾ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് അധികൃതർ പരിശോധിച്ചു.

പ്രാഥമിക പരിശോധന നടത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു.

അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരും. ഇന്നുച്ചയ്ക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

നേരത്തെ നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചിട്ടുണ്ട്.

നേരത്തെ പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ തിരിച്ചയക്കുന്ന മത്സ്യങ്ങൾ വീണ്ടും വിപണിയിൽ എത്തുമെന്നാണ് ആക്ഷേപം.

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

മരുന്നായും ഭക്ഷണമായും മലയാളികള്‍ കഴിച്ചു തീര്‍ക്കുന്നതില്‍ ഭൂരിഭാഗവും കൊടിയ വിഷമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

മസാലപ്പൊടിയില്‍ എത്തിയോണ്‍, മുളകു പൊടിയില്‍ കാഡ്മിയം, മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ എന്നിവ കലർത്താറുണ്ടെന്നും കൊടിയ വിഷമാണ് മലയാളികൾ ഭക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

മരുന്നുകളിലെയും മറ്റും മായം കണ്ടുപിടിക്കാനുള്ള ലാബുകള്‍ പോലും കേരളത്തില്‍ ഇല്ലെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരിശോധന നടത്താന്‍ ഉത്തരവാദിത്തപ്പെട്ട ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് ആരോപണം.

വല്ലപ്പോഴും നടത്തുന്ന പരിശോധന ഇതിനൊരു പരിഹാരമാകില്ലെന്നും ആക്ഷേപമുണ്ട്. ന്യൂഡല്‍ഹിയിലെ സന്നദ്ധ സംഘടനായ ‘ഇന്ത്യാവാച്ച്‌’ നടത്തിയ പഠനങ്ങളിൽ മരുന്നുകളിലെ മായം സംബന്ധിച്ച്‌ ഗുരുതരമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. പല കഫ് സിറപ്പുകളും പരിശോധിച്ചപ്പോള്‍ അവയില്‍ പേരിനു പോലും മരുന്നിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.

തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മാരകമായ കീടനാശിനി സാന്നിധ്യമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിപണിയില്‍ ഡിമാന്റുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ മസാലപ്പൊടികളില്‍ കീടനാശിനീഗണത്തില്‍പെടുന്ന എത്തിയോണിന്റെ അംശം അപകടകരമായി കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. എറണാകുളത്തെ റീജണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം പരിശോധനക്ക് വിധേയമാക്കിയ 94 കറിപൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി തെളിഞ്ഞിരുന്നു.

മുളകുപൊടി, ജീരകപ്പൊടി തുടങ്ങിയവയിലും കീടനാശിനി സാന്നിധ്യം കൂടുതലാണെന്നും എത്തിയോണ്‍, ക്ലോറോപൈറിഫോസ്, ബിന്‍ത്രിന്‍ തുടങ്ങിയവയുടെ അംശമുള്ളതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഇത്തരം ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍ എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey

സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്