വിഷമീൻ വിഷയത്തിൽ സുപ്രധാന തീരുമാനവുമായി മത്സ്യവ്യാപാരികള്‍

formalin-laced fishes , Kerala, fish merchants , toxic, merchants, check post , 

തിരുവനന്തപുരം: വിഷമീൻ വിഷയത്തിൽ സുപ്രധാന തീരുമാനവുമായി മത്സ്യ വ്യാപാരികള്‍ ( fish merchants ) രംഗത്തെത്തി. ആന്ധ്രയില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിര്‍ത്തി വയ്ക്കുമെന്ന് മത്സ്യ വ്യാപാരികള്‍ അറിയിച്ചു.

രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കില്ലെന്നും ‘ഓപ്പറേഷന്‍ സാഗര്‍റാണി’യുമായി സഹകരിക്കുമെന്നും ഫിഷ് മര്‍ച്ചന്‍റ്സ് ആന്‍റ് കമ്മീഷന്‍ ഏജന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്തിയ മത്സ്യങ്ങളിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി കൈക്കൊണ്ടത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിഷം കലര്‍ത്തിയ മീന്‍ പിടികൂടിയ സാഹചര്യത്തില്‍ മത്സ്യ മേഖല പ്രതിസന്ധിയിലാണെന്ന് മത്സ്യ വ്യാപാരികള്‍ അറിയിച്ചു.

ഫോര്‍മാലിന്‍, അമോണിയ എന്നിവ കലര്‍ത്തി കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങൾ വാളയാര്‍, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയിരുന്നു.

ഇതിനെ തുടർന്ന് ആശങ്കയിലായ ഉപഭോക്താക്കൾ മത്സ്യം വാങ്ങുന്നത് നിർത്തിയതോടെ മത്സ്യ വിപണി പ്രതിസന്ധിയിലായി.

തുടർന്നാണ് ആന്ധ്രയില്‍ നിന്നുളള മത്സ്യ ഇറക്കുമതി നിര്‍ത്തി വയ്ക്കുമെന്ന് കേരള സ്‌റ്റേറ്റ് ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്നും മാര്‍ക്കറ്റുകളില്‍ എത്തുന്ന മീനില്‍ വിഷാംശമില്ലെന്നും മത്സ്യ വ്യാപാരികൾ വാദിക്കുന്നു.

ഒറ്റപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ മത്സ്യ മേഖലക്കെതിരെ ദുഷ് പ്രചരണം നടത്തുകയാണെന്നാണ് മത്സ്യ വ്യാപാരികളുടെ ആരോപണം.

അതിനിടെ ഫോർമാലിൻ കലർന്ന മത്സ്യം കണ്ടെത്തുവാനുള്ള സ്ട്രിപ്പുകൾക്ക് ക്ഷാമം നേരിട്ടു. തിരുവനന്തപുരത്തും കൊല്ലത്തും സ്ട്രിപ്പുകൾ തീർന്നതായി റിപ്പോർട്ടുണ്ട്.

കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചെക്ക് പോസ്റ്റുകളിൽ കാര്യക്ഷമമായ പരിശോധന നടക്കുന്നില്ലെന്നാണ് ആക്ഷേപം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Nissan Digital Hub , land , allotment,Govt order, Technocity,  Nissan Motors, Chief Minister, 

നിസാൻ ഡിജിറ്റൽ ഹബ്ബിന് ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു