Movie prime

“മോദിയുടെ സേന” പ്രയോഗത്തിനെതിരെ നാവികസേന മുൻമേധാവി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ” മോദിയുടെ സേന ” പ്രയോഗം സൈനികരെ അസ്വസ്ഥരാക്കിയെന്നും അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നാവിക സേന മുൻ മേധാവി എൽ രാമദാസ്. ” രാജ്യത്തിൻറെ സൈന്യം ഏതെങ്കിലും വ്യക്തിയുടേതല്ല. ആ വിധത്തിൽ ചിത്രീകരിക്കുന്നത് തെറ്റാണ്. ആദിത്യ നാഥിന്റെ പ്രസ്താവന നിലവിലുള്ള സൈനികരെ മാത്രമല്ല, വിരമിച്ച മുതിർന്ന സൈനികരെയും അസ്വസ്ഥരാക്കി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും ” , അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് More
 
“മോദിയുടെ സേന” പ്രയോഗത്തിനെതിരെ നാവികസേന മുൻമേധാവി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ” മോദിയുടെ സേന ” പ്രയോഗം സൈനികരെ അസ്വസ്ഥരാക്കിയെന്നും അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നാവിക സേന മുൻ മേധാവി എൽ രാമദാസ്.

” രാജ്യത്തിൻറെ സൈന്യം ഏതെങ്കിലും വ്യക്തിയുടേതല്ല. ആ വിധത്തിൽ ചിത്രീകരിക്കുന്നത് തെറ്റാണ്. ആദിത്യ നാഥിന്റെ പ്രസ്താവന നിലവിലുള്ള സൈനികരെ മാത്രമല്ല, വിരമിച്ച മുതിർന്ന സൈനികരെയും അസ്വസ്ഥരാക്കി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും ” , അദ്ദേഹം പറഞ്ഞു.

“മോദിയുടെ സേന” പ്രയോഗത്തിനെതിരെ നാവികസേന മുൻമേധാവി

ഉത്തർപ്രദേശിൽ ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗി ആദിത്യനാഥ്‌ വിവാദ പ്രസ്താവന നടത്തിയത്. കോൺഗ്രസ് സർക്കാർ തീവ്രവാദികൾക്ക് ബിരിയാണി

വിളമ്പിയെങ്കിൽ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളും വർഷിക്കുകയാണ് എന്നാണ് യോഗി പറഞ്ഞത്.

എൽ രാമദാസിന് പുറമെ റിട്ടയേഡ് ലെഫ്റ്റനന്റ് ജനറൽ എച്ച് എസ് പനാഗും യോഗിക്കെതിരെ രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിലേക്ക് നയിക്കും. സൈന്യത്തെയും ദേശീയതയെയും കൂട്ടിക്കെട്ടുന്ന പ്രവണതയ്ക്ക് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആക്കം കൂടിയതായി അദ്ദേഹം ആരോപിച്ചു.

വോട്ടർമാരെ തെറ്റായി സ്വാധീനിക്കാൻ രാഷ്ട്രീയ കക്ഷികൾ സൈന്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയ് ക്ക് തടയിടണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് ഏഴിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുൻ നാവികസേന മേധാവി കത്തെഴുതിയിരുന്നു.

മാർച്ച് ഒൻപതിന് കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ ഇത് സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സേനയെ രാഷ്ട്രീയ പ്രചരണ രംഗത്ത് ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ കർശനമായി വിലക്കി. വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനിന്റെ ചിത്രങ്ങൾ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉപയോഗിക്കുന്നു എന്ന പരാതിയെ തുടർന്നാണ് അത്തരമൊരു ഉത്തരവ് നൽകിയത്.

സൈന്യത്തെയോ സൈനികരെയോ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ സ്വകാര്യ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തരുത് എന്ന കർശനമായ വിലക്കുള്ളപ്പോഴാണ് യോഗി ആദിത്യനാഥ് സൈന്യത്തെ മോദിയുടെ സൈന്യമായി ചിത്രീകരിച്ച് വിവാദത്തിന് തിരി കൊളുത്തിയിട്ടുള്ളത്.